പ്രണയിക്കുന്നവര്‍ക്കായി വാലെന്റൈൻ ദിനത്തിൽ ഫെയ്സ്ബുക്കില്‍ കവിത പങ്കിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി മന്ത്രി ആര്‍. ബിന്ദു. ഏറ്റവും ഒടുവിൽ എഴുതിയ കവിതയാണിതെന്ന ക്യാപ്ഷനോടെയാണ് മന്ത്രി കവിത പങ്കിട്ടത്. 12 വരികളുളള കവിതയുടെ പ്രമേയം പ്രണയം തന്നെയാണ്.
പ്രണദിന ആശംസകള്‍ കൂടി നേര്‍ന്നുകൊണ്ടാണ് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
മന്ത്രി പങ്കുവച്ച കവിത
നീ പുലർകാലത്തെ ഇളംകാറ്റാകിൽ
ഞാനതിലിളകുന്ന ഒരില
നീ ഒഴുകുന്ന പുഴയെങ്കിൽ
ഞാനതിൽ ഇളകുന്ന ഓളം
നീ തളിർ തിന്ന് പാടുന്ന കിളി
എങ്കിൽ ഞാൻ കിളിപ്പാട്ട്
നീ മാനത്തുദിച്ച ചന്ദ്രൻ, എങ്കിൽ
ഞാൻ നറു നിലാവ്
നീ തേൻമാവിലെ മാങ്കനിയെങ്കിൽ
ഞാൻ അതിൽ മധുരം
നീ ചെഞ്ചോര നിറമാർന്ന ഹൃദയമെങ്കിൽ
ഞാൻ അതിന്റെ മിടിപ്പ്.