monalisa-clt

മഹാകുംഭമേളയിലെ വൈറല്‍ താരം മോനി ഭോസ്‌ലെ എന്ന മൊണാലിസ കോഴിക്കോട് എത്തി. അടിമുടി ലുക്ക് മാറിയാണ് താരം കേരളത്തിലെത്തിയത്. രാവിലെ ചെമ്മണ്ണൂർ ജ്വല്ലറിയുടെ പരിപാടിയില്‍ മൊണാലിസ പങ്കെടുക്കും. സഹോദരനൊപ്പമാണ് മോനി എത്തിയത്. കേരളത്തിൽ വന്നതിൽ സന്തോഷമുണ്ടെന്നും എല്ലാവരോടും നന്ദിയെന്നും മോനി ഭോസ്‌ലെ മനോരമ ന്യൂസിനോട് പറഞ്ഞു.

കൂളിംഗ് ഗ്ലാസില്‍ കറുത്ത കേട്ട് ധരിച്ച് സ്റ്റൈലീഷ് ലുക്കില്‍ അടിമുടി മാറിയ മോനി ഭോസ്‌ലെയാണ് കേരളത്തിലെത്തിയത്. കുംഭമേളയില്‍ ഞങ്ങള്‍ കണ്ടത് ഈ കുട്ടിയെയല്ലാ എന്നും അത് ഡ്യൂപ്പിനെ ബോച്ചെ ഇറക്കിയതാണെന്നും കമന്‍റുകളുണ്ട്. 15 ലക്ഷം രൂപയാണ് മോനി ഭോസ്‌ലെയെ കേരളത്തിലെത്തിക്കാനായി ബോച്ചെ നല്‍കുന്നതെന്നാണ് അറിയുന്നത്.  ആരെയും ആകര്‍ഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ മാല വില്‍പ്പനക്കാരിയായ  മോനി ഭോസ്‌ലെ സാമൂഹികമാധ്യമങ്ങളില്‍ വൈറലാക്കിയത്.

ENGLISH SUMMARY:

Moni Bhosle, popularly known as Monalisa, has arrived in Kozhikode with a completely transformed look. She will be attending an event at Chemmanur Jewellers in the morning.