നെയ്യാറ്റിന്‍ കര ഗോപന്‍റെ പേരില്‍ വലിയ ക്ഷേത്രം പണിത് ഉത്സവം നടത്തുമെന്ന് മകന്‍. വിശ്വാസികള്‍ ഇനിയും എത്തുമെന്നും നിലവില്‍ രണ്ടു നേരവും പൂജ നടക്കുന്നുണ്ടെന്നും അത്താഴ പൂജയുണ്ടെന്നും ലിംഗ പ്രതിഷ്ഠ ഉടന്‍ നടത്തുമെന്നും പറഞ്ഞു. മകന്‍ രാജസേനനാണ് പൂജകള്‍ നടത്തുന്നത്.  നിലവിലെ കേസ് കഴിയുന്നതോടെ തീര്‍ഥാടന കേന്ദ്രം ഒരുക്കാനാണ് മക്കളുടെ പ്ലാന്‍.

നേരത്തെ തന്റെ അച്ഛൻ‌ ഗോപൻ സ്വാമി അല്ലെന്നും ദൈവമാണ് എന്നുമാണ് മകൻ രാജസേനൻ പറയുന്നത്. ദൈവത്തെ കാണാൻ ഒരുപാട് തീർ‌ത്ഥാടകർ എത്തുന്നുണ്ടെന്നും തന്റെ അച്ഛൻ ആരാണെന്ന് ലോകം അറിയണമെന്നും അതിനായി ഉടന്‍ ക്ഷേത്രം പണിയുമെന്നും മകന്‍ പറയുന്നു.

അതേസമയം ഗോപന്‍റെ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതോടെ കേസന്വേഷണം നിലച്ചമട്ടാണ് . പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദ്രോഗിയായിരുന്നുവെന്നും മറ്റ് അസ്വാഭാവികതകളില്ലെന്നും കണ്ടെത്തിയിരുന്നു.

ENGLISH SUMMARY:

Gopan’s son from Neyyattinkara stated that a grand temple will be built in his father's name, and a festival will be conducted. He mentioned that more devotees are expected to arrive, and currently, rituals are being performed twice a day, including the Athazha Pooja. He also confirmed that the Lingam consecration will take place soon. His son, Rajasenan, is conducting the rituals. Once the ongoing legal case is resolved, their plan is to establish a pilgrimage center