കൊല്ലത്ത് നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ ബിയർ ഉപയോഗിച്ചെന്ന രീതിയിൽ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ ചിന്താ ജെറോം രംഗത്ത് എത്തിയിരുന്നു. കരിങ്ങാലി വെള്ളം കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് ചിന്ത ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചിന്താ ജെറോമിനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സമിതിയംഗം കെ.അനില്‍കുമാര്‍ രംഗത്തെത്തി.
ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ പ്രതികരണം സമൂഹമാധ്യമത്തില്‍ ആകില്ലെന്നാണ് മുന്നറിയിപ്പ്. ചിന്താ ഞങ്ങളുടെ സഖാവാണെന്നും അപമാനിക്കാവുന്ന ചിത്രം പ്രസിദ്ധീകരിക്കാമോ? തനി തെമ്മാടിത്തരമാണെന്നും ഇടതുപക്ഷ നേതാക്കളായ സഹോദരിമാരെ ആക്രമിക്കാൻ നവ മാധ്യമങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് മറുപടി അതേ മാധ്യമത്തിലൂടെ തന്നെയായിരിക്കില്ല, പിന്നെ മോങ്ങരുതെന്നും അനില്‍കുമാര്‍ പറയുന്നു.