സമൂഹ മാധ്യമങ്ങളില്‍ വലിയ ഫോളോവറുള്ള ബിസിനസ് മോട്ടിവേറ്ററാണ് അനിൽ ബാലചന്ദ്രന്‍. ഈ വര്‍ഷം മേയില്‍ കോഴിക്കോട് നടന്നൊരു പരിപാടിക്കിടെ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. പ്രസംഗത്തിനിടയിൽ ബിസിനസുകാരെ തെണ്ടികൾ എന്നുവിളിച്ചതിന് അനിൽ ബാലചന്ദ്രനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു.
വിദേശത്തും നാട്ടിലുമായി മോട്ടിവേഷന്‍ വേദികളില്‍ അനില്‍ ബാലചന്ദ്രനുണ്ട്. കഴിഞ്ഞ ദിവസം അനില്‍ ബാലചന്ദ്രന്‍ റേഞ്ച് റോവര്‍ സ്പോര്‍ട് സ്വന്തമാക്കിയിരുന്നു. പിന്നാലെ തന്‍റെ കാര്‍ കലക്ഷന്‍ പരിചയപ്പെടുത്തുന്നൊരു പോസ്റ്റും അനില്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
2016 ല്‍ ഉണ്ടായിരുന്ന മാരുതി ആള്‍ട്ടോ 800 ജപ്തി ചെയ്തതും പിന്നീടുള്ള വളര്‍ച്ചയും പറയുന്നതാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ആദ്യ കാര്‍ ഇഎംഐ അടയ്ക്കാത്തതിനെ തുടര്‍ന്ന് ജപ്തി ചെയ്തു. അന്ന് വീട്ടുകാരുടെയും അയല്‍ക്കാരുടെയും മുന്നില്‍ നാണംകെട്ട് തലകുനിച്ചു. ഇന്ന് പൊലീസ് ജീപ്പടക്കം വാങ്ങി, ഒരു രൂപ പോലും ഇഎംഐ ഇടാതെ എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ബെൻസ്, ഔഡി, മിനി കൂപ്പർ, റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, മഹീന്ദ്ര ജീപ്പ് എന്നിവയ്ക്ക് പിന്നാലെയാണ് റേഞ്ച് റോവര്‍ സ്പോര്‍ടും സ്വന്തമാക്കുന്നത്.
അപമാനം ആണ് ഈ ലോകത്തെ ഏറ്റവും വലിയ മോട്ടിവേഷൻ, ഈ അവസ്ഥയിൽ ഇന്ന് ഉള്ളവരോട് ഒന്നേ പറയുവാനുള്ളു 'കരഞ്ഞു കൊണ്ടിരിക്കാതെ അങ്ങോട്ട് ഇറങ്ങന്നെ' എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
സെലിബ്രിറ്റികൾക്ക് ഏറെ പ്രിയപ്പെട്ട റേഞ്ച് റോവർ സ്‌പോർടിന് ഏകദേശം 1.6 കോടി രൂപയാണ് എക്സ് റൂം വില വരുന്നത്. 11.4 ഇഞ്ച് റിയർ സീറ്റ് എന്റർടൈൻമെന്റ് സിസ്റ്റം, 3 ഡി സറൗണ്ട് മെറിഡിയൻ സൗണ്ട് സിസ്റ്റം, ക്വാഡ് സോൺ ക്ലൈമറ്റ് കൺട്രോൾ, സോഫ്റ്റ് ക്ലോസ് ഡോറുകൾ, 360 ഡിഗ്രി ക്യാമറ, എ ഡി എ എസ് തുടങ്ങി ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെ ഈ വാഹനത്തിലുണ്ട്