car-owner

ആറ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ കളര്‍കോട് വാഹനാപകടത്തില്‍ വാഹന ഉടമയ്‌ക്കെതിരെ നടപടിയെടുക്കും. വാഹനം നല്‍കിയത് വാടകയ്ക്ക് തന്നെയാണെന്ന് വ്യക്തമായി. അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന ഗൗരി ശങ്കര്‍ വാഹന ഉടമയായ ഷാമില്‍ ഖാന് 1,000 രൂപ ഗൂഗിള്‍ പേ ചെയ്തുകൊടുത്തതിന്റെ തെളിവ് പൊലീസ് ശേഖരിച്ചു. എന്നാല്‍ പൊലീസ് വാദത്തെ എതിര്‍ത്ത വാഹനയുടമ പറഞ്ഞത് തന്‍റെ  കയ്യില്‍ നിന്ന് കുട്ടികള്‍ ആയിരം രൂപ വാങ്ങിയെന്നും അതാണ് ഗൂഗിള്‍ പേ ചെയ്ത് തന്നതെന്നുമാണ്. താന്‍ അവരെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും പരിചയത്തിന്‍റെ പുറത്താണ് വാഹനം കൊടുത്തതെന്നും ഷാമില്‍ ആവര്‍ത്തിച്ചു. ‘എന്‍റെ കയ്യില്‍ നിന്ന് അവര്‍ ആയിരം രൂപ വാങ്ങി, അതാണ് ഗൂഗിള്‍പേ ചെയ്ത് തന്നത് , അത് വാടകയല്ലാ, ഭക്ഷണം കഴിക്കാനാണ് പണം വാങ്ങിയത്’- ഷാമിൽ ഖാന്‍ പറയുന്നു. 

വിദ്യാര്‍ത്ഥികളുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം വിട്ടുനല്‍കിയതെന്നും വാടക വാങ്ങിയിരുന്നില്ലെന്നുമാണ് തുടക്കം മുതല്‍ ഷാമില്‍ ഖാന്‍ പറഞ്ഞിരുന്നത്. വാഹനം വാടകയ്ക്ക് നല്‍കുന്നതിനുള്ള ലൈസന്‍സും ഷാമില്‍ ഖാന് ഇല്ല. ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നത്. ഷാമില്‍ ഖാന്റെ മൊഴി നേരത്തെ ആര്‍ടിഒ രേഖപ്പെടുത്തിയിരുന്നു. നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയ ശേഷം മൊഴിരേഖപ്പെടുത്തുകയായിരുന്നു.

alappuzha-kalarkode-bus-car

‘മരിച്ച മുഹമ്മദ് ജബ്ബാര്‍ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കാവശ്യപ്പെട്ട് വിളിക്കുമായിരുന്നു. ആ പരിചയത്തിന്റെ പേരിലാണ് കാര്‍ ചോദിച്ചത്. ഒഴിവുദിവസം കിട്ടിയെന്നും സിനിമയ്ക്ക് പോകാനാണെന്നുമാണ് കുട്ടികള്‍ പറഞ്ഞത്. ആദ്യം കാര്‍ നല്‍കാന്‍ വിസമ്മതിച്ചു. എന്നാല്‍ മുഹമ്മദ് ജബ്ബാറിന്റെ സഹോദരനുമായി സംസാരിച്ച ശേഷം കാര്‍ നല്‍കുകയായിരുന്നു. ആറുപേര്‍ ഉണ്ടാകുമെന്നാണ് തന്നോട് പറഞ്ഞത്. പതിനൊന്ന് പേര്‍ ഉണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു’ എന്നാണ് അപകടത്തിന് പിന്നാലെ ഷാമില്‍ ഖാന്‍ പ്രതികരിച്ചത്.

ENGLISH SUMMARY:

In Kalarkode, Alappuzha, a road accident resulted in injuries to several pedestrians. The vehicle involved was reportedly driven recklessly. Authorities have now initiated action against the vehicle owner. Measures include verifying the owner's responsibility in ensuring the vehicle was used safely and addressing potential legal liabilities. Steps are also being taken to prevent such incidents in the future by enhancing enforcement of traffic rules.

Google News Logo Follow Us on Google News