ബൈക്കില്‍ ചീറിപാഞ്ഞ് വരുമ്പോള്‍ തൊട്ടു മുന്നില്‍ അതാ പൊലീസ്. പിന്നെ എന്താ ചെയ്യേണ്ടതെന്നുള്ള വെപ്രാളത്തില്‍ ബ്രേക്കിടുകയോ, വണ്ടി വെട്ടിക്കുകയോ ചെയ്യും, ഫലമോ എടുത്തടിച്ച് നിലത്ത് കിടക്കും. അത്തരം ഒരു സംഭവമാണ് മലപ്പുറം എടപ്പാളില്‍ നിന്ന് വരുന്നത്.
സ്ഥലം നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സിനിമയുടെ ഷൂട്ടിംഗ്. പൊലീസ് വേഷത്തില്‍ താരം റോഡില്‍ നില്‍ക്കുന്നു. ഈ സമയമാണ് ഒരു യുവാവ് റോഡിലൂടെ പാഞ്ഞ് വരുന്നത്. പൊലീസ് വേഷത്തില്‍ നടനെ മനസിലാകാത്ത യുവാവ് കരുതി യഥാര്‍ഥ പൊലീസാണെന്ന് , ശരിക്കും പേടിച്ചു, പിന്നാലെ ചാടി ബ്രേക്കിട്ടു, ദാ കിടക്കുന്നു റോഡില്‍, പിന്നാലെ നടന്‍ തന്നെ ഇവരെ പിടിച്ച് എഴുന്നേല്‍പ്പിച്ചു