കാണികളെ വേഗത്തിന്‍റെ ചടുലതയിൽ ത്രസിപ്പിച്ച് എം.ആര്‍. എഫ് മോഗ്രിപ്പ് സൂപ്പര്‍ ക്രോസ് ബൈക്ക് റേസ്. ഇന്ത്യയിലെ മുന്‍നിര ബൈക്ക് റേസിംഗ് ചാംപ്യന്‍ഷിപ്പായ എം.ആര്‍. എഫ് മോഗ്രിപ്പ് സൂപ്പര്‍ ക്രോസ് ബൈക്ക് റേസിങ്ങിന്റെ ഗ്രാൻഡ് ഫിനാലെ കൊച്ചിയിൽ അവസാനിച്ചു. വിദേശറേസർമാർ അടക്കം പങ്കെടുത്ത ബൈക്ക് അഭ്യാസവും കളമശേരി ഫാക്ട് ഗ്രൗണ്ടിൽ അരങ്ങേറി.
ഇതുപോലൊരു വേഗ പ്പായലിന്‍റെ ഫൈനൽ കൊച്ചിയിലാദ്യം. കെടിഎം ഫാക്ടറി, TVS, ഹീറോ തുടങ്ങിയ ടീമുകളിൽ നിന്ന് മണ്ണു ചിതറിച്ച് ഗ്രൗണ്ടിലിറങ്ങിയത് 60 റൈഡർമാർ. ഒപ്പം ബൈക്ക് സ്റ്റണ്ടും. ഗ്യാലറി കോരിത്തരിച്ചു. tvs ന്റെ ഇഷാൻ ഷാൻബാഗ് 37 പോയിന്റുമായി ചാമ്പ്യനായി. കെടിഎം ഫാക്ടറിയുടെ സ്ലോഗ് ഘോർപ്പടെ രണ്ടാമത്.