അപ്രതീക്ഷിതമായി രണ്ടുപേര്‍ വീട്ടിലേക്ക് എത്തുന്നു. ആരോടും ചോദിക്കാതെ താമസമാക്കുന്നു. എന്നിട്ടും അവരെ ഇറക്കി വിടാന്‍ ആ വീട്ടുകാര്‍ക്ക് തോന്നിയില്ല.. എന്തുകൊണ്ടായിരിക്കും എന്നല്ലേ.. തവിട്ടും വെള്ളയും കലര്‍ന്ന നിറം.തലയില്‍ കറുത്ത ശിഖ,കവിളില്‍ ചുവന്ന പൊട്ട്,കേള്‍ക്കാന്‍ ഇമ്പമുള്ള ശബ്ദം ..ഇതാണ് കോഴിക്കോട് പന്തീരാങ്കാവ് അമ്പാടി വീട്ടില്‍ എത്തിയ അതിഥികളുടെ രൂപം. കേരളത്തില്‍ ധാരാളമായി കാണുന്ന ബുള്‍ബുള്‍ വിഭാഗത്തില്‍പെട്ട ഇരട്ടത്തലച്ചി പക്ഷി
രണ്ടു മാസം മുന്‍പാണ് ഇവര്‍ രജീഷിന്റ വീട്ടിലെത്തിയത്. വൈകാതെ പൂമുഖത്തെ അലങ്കാര വിളക്കില്‍ താമസമാക്കി.ഇഷ്ടം തോന്നിയ വീട്ടുകാര്‍ക്ക് ഇവരെ ഇറക്കിവിടാനും തോന്നിയില്ല. ഇന്നിപ്പോള്‍ അവര്‍ ഒറ്റയ്ക്കല്ല
ആറുദിവസം പ്രായമേ ആയിട്ടുള്ളു കുഞ്ഞുങ്ങള്‍ക്ക്. സാധാരണ പക്ഷികള്‍ക്ക് മനുഷ്യന്മാരുള്ളിടത്ത് മുട്ട ഇടാന്‍ പേടിയാണ്. പക്ഷേ ഇവിടെ ബുള്‍ബിളുകള്‍ക്ക് മനുഷ്യന്മാരുടെ സാന്നിധ്യത്തില്‍ മുട്ട ഇടാനാണ് താത്പര്യം കൂടുതല്‍. ഒരു പക്ഷേ മനുഷ്യരുടെ അടുത്ത് സുരക്ഷിതരാകുമെന്ന് കരുതിയും ആവാം. മുട്ട വിരുയുന്നതുവരെ അമ്മക്കിളി കൂടിനുള്ളില്‍തന്നെയായിരുന്നു. ഇപ്പോള്‍ രണ്ടുപേരും ഒന്നിച്ചാണ് ഇരതേടുന്നത് വിരുന്നുകാര്‍ കൂടുകൂട്ടിയതും മുട്ടയിട്ടതും മുട്ട വിരിഞ്ഞതുമൊക്കെ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട് രജീഷ്.