Untitled design - 1

വിവാഹം എന്ന കോൺസപ്റ്റിനോളം ബോറിങ് ആയ ഒരു ബന്ധവും വെറെയില്ലെന്ന് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി. വിവാഹത്തെ ആഘോഷമാക്കുന്ന അതെ താല്‍പ്പര്യത്തോടെ ഡിവോഴ്സ്നേയും ആഘോഷമാക്കാൻ കഴിയണമെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. വിവാഹം ഒരു തടവറയാണ്, പെണ്ണിന് മാത്രമല്ല ആണിനും. എല്ലാവർക്കും അങ്ങനെയാവണമെന്നില്ല. എന്നാൽ അങ്ങനെയല്ലാത്തവർ ചെറിയ ശതമാനം മാത്രമാണ് എന്നതാണ് വസ്തുതയെന്നും അവര്‍ വ്യക്തമാക്കുന്നു.

ലൈസൻസ്ഡ് സെക്സ് ആണ് വിവാഹം കൊണ്ട് പല സമുദായങ്ങളും സമൂഹങ്ങളും ഉദ്ദേശിക്കുന്നത്. അല്ല എന്ന് ശക്തമായി വാദിക്കുന്നവന്റെ കാഴ്ചയും അറിവും യാത്രയും പരിമിതമാക്കപ്പെട്ടിരിക്കുകയാണ്. ഒന്നിറങ്ങി നടന്നാൽ മനസ്സിലാവും വിവാഹം കൊണ്ട് മാത്രം തകർക്കപ്പെട്ട സ്വപ്നങ്ങളുടെ കലവറ ആണ് ഈ ഭൂമിയെന്ന്. നാട്ടിലെ പെൺപിള്ളാരുടെ മുഴുവൻ തന്തയും തള്ളയും ആവുന്ന മലയാളിയുടെ ടിപ്പിക്കല്‍ വൃത്തികെട്ട സ്വഭാവംഅവസാനിപ്പിക്കാറായില്ലേയെന്നും അവര്‍ പരിഹസിച്ചു. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം

വിവാഹം. ..

വിവാഹമാണ് ജീവിതത്തിന്റെ അൾറ്റിമേറ്റ് ലക്ഷ്യമെന്നു വിശ്വസിക്കുന്നവരാണ് പൊതുവെ ഇന്ത്യക്കാർ എന്ന് തോന്നും. .

വിവാഹം കഴിക്കാത്ത പെൺകുട്ടികളെ കാണുമ്പോൾ വല്ലാത്ത അസ്വസ്ഥത ആണ് എന്ന് മാത്രമല്ല ആ അസ്വസ്ഥത ഉപദേശമായും സ്വര്യക്കേടായും പ്രതിഫലിപ്പിക്കേം ചെയ്യും. .

വിവാഹം കഴിക്കാത്ത പെൺകുട്ടികൾ സ്ത്രീകൾ എപ്പോഴും കെട്ട് കഥകളുടെ കോണ്ടെന്റ് ആണ്. .

അങ്ങനെയായിരിക്കും. .അതുകൊണ്ടായിരിക്കും. .അങ്ങനെയുള്ള കഥകളും ധാരാളം സൃഷ്ടിക്കപ്പെടും. .

കേട്ടു ചിരിക്കുക എന്നതിനപ്പുറം മറ്റൊരു മറുപടിക്കും നിൽക്കരുത്. .

വിവാഹം എന്ന കോൺസപ്റ്റിനോളം ബോറിങ് ആയ ഒരു ബന്ധവും ഞാൻ ഇന്നോളം കണ്ടിട്ടില്ല. .

ഒരു അഗ്രിമെന്റിന്റെ പുറത്തുള്ള ബന്ധം. .

വിവാഹത്തെ ആഘോഷമാക്കുന്ന അതെ ഇന്റെരസ്റ്റോടെ ഡിവോഴ്സ് നേ ആഘോഷമാക്കാൻ കഴിയുന്ന സമൂഹമാണെൽ ഒന്നൂടെ വൃത്തിയുണ്ടായേനെ. .

വിവാഹം ഒരു തടവറയാണ്. .എന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. .പെണ്ണിന് മാത്രമല്ല ആണിനും. .എല്ലാവർക്കും അങ്ങനെയാവണമെന്നില്ല. .എന്നാൽ അങ്ങനെയല്ലാത്തവർ ചെറിയ ശതമാനം മാത്രമാണ് എന്നതാണ് വസ്തുത. ..

താല്പര്യമുള്ളവർ. .കഴിക്കട്ടെ. അല്ലാത്തവരെ അവരുടെ വഴിക്ക് വിടൂ. .

ലൈസൻസ്ഡ് സെക്സ് ആണ് വിവാഹം കൊണ്ട് പല സമുദായങ്ങളും സമൂഹങ്ങളും ഉദ്ദേശിക്കുന്നത്. .

അല്ല എന്ന് ശക്തമായി വാദിക്കുന്നവന്റെ കാഴ്ചയും അറിവും യാത്രയും പരിമിതമാക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രമേ ഞാൻ പറയു. .നമ്മുടെ നാടുകളിൽ ചിലരെങ്കിലും അതിലപ്പുറം പങ്കാളികളെ ബഹുമാനിക്കുന്നവരും അവരുടെ ജീവിതത്തെയും തലച്ചോറിനെയും ചിന്തകളെയും ഒഴുക്കിനെയും ഉൾക്കൊള്ളുന്നവരും ഉണ്ട്. .

എന്നാൽ ഒന്നിറങ്ങി നടന്നാൽ മനസ്സിലാവും വിവാഹം കൊണ്ട് മാത്രം തകർക്കപ്പെട്ട സ്വപ്നങ്ങളുടെ കലവറ ആണ് ഈ ഭൂമിയെന്നു. .

കൂടുതൽ എഴുതി ബോർ അടിപ്പിക്കുന്നില്ല. .

അതോരോരുത്തരുടെയും തിരഞ്ഞെടുപ്പും താല്പര്യവും മാത്രമാണെന്ന് ഉൾക്കൊള്ളാനുള്ള സാമാന്യബോധമെങ്കിലും ഉണ്ടാവട്ടെ എന്നാത്മാർത്ഥമായി ആഗ്രഹിക്കുന്നു. .

നാട്ടിലെ പെൺപിള്ളാരുടെ മുഴുവൻ തന്തയും തള്ളയും ആവുന്ന മലയാളിയുടെ typical വൃത്തികെട്ട സ്വഭാവം അവസാനിപ്പിക്കാറായില്ലേ? ?

ഇനിയും. .

ENGLISH SUMMARY:

Marriage is licensed sex; Jazla Madasseri