കേരള രാഷ്ട്രിയത്തിലാകെ ചര്‍ച്ച ഇപ്പോള്‍ ഒരു ട്രോളി ബാഗാണ്. കള്ളപ്പണം കോണ്‍ഗ്രസ് നേതാക്കള്‍ ട്രോളി ബാഗില്‍ െകാണ്ടിപോയെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാൻ ട്രോളി ബാഗിൽ കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണം നിഷേധിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് എത്തിയിരുന്നു. ഫെനി മുറിയിൽ വരുന്നതിന് എന്താണ് കുഴപ്പമെന്നും അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് ചുമതലയുണ്ടെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ഫെനി താമസിക്കുന്നതും അതേ ഹോട്ടലിലാണെന്നു പറഞ്ഞ രാഹുൽ, വാർത്താസമ്മേളനത്തിൽ ആരോപണമുയർന്ന നീല ട്രോളി ബാഗും മാധ്യമങ്ങൾക്കു മുമ്പിൽ ഉയർത്തി കാണിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിനിമ താരം ഹരീഷ് പേരടി.
കേരള രാഷ്ട്രിയത്തിലെ ഭരണപക്ഷ പ്രതിപക്ഷ ബഹുമാന ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത,നിലവാരമില്ലാത്ത ട്രോളി ബാഗ് രാഷ്ട്രിയ ആരോപണത്തിലൂടെ ഒരു കാര്യം ഉറപ്പായി രാഹുൽ വൻ ഭൂരിപക്ഷത്തിന് പാലക്കാട് എംഎല്‍എയാകുമെന്ന് പേരടി പറയുന്നു. അലക്കാത്ത ഷഡിയും ചില സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ചിഹ്നമായിമാറുന്ന കാലം വിദൂരമല്ലെന്നും ഹരീഷ് പേരടി പരിഹസിക്കുന്നു.
ഹരീഷിന്‍റെ കുറിപ്പ്
‘കേരള രാഷ്ട്രിയത്തിലെ ഭരണപക്ഷ പ്രതിപക്ഷ ബഹുമാന ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത,നിലവാരമില്ലാത്ത ട്രോളി ബാഗ് രാഷ്ട്രിയ ആരോപണത്തിലൂടെ ഒരു കാര്യം ഉറപ്പായി...രാഹുൽ വൻ ഭൂരിപക്ഷത്തിന് പാലക്കാട് MLA യാകുമെന്ന്..ആശംസകൾ.. അലക്കാത്ത ഷഡിയും ചില സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ചിഹ്നമായിമാറുന്ന കാലം വിദൂരമല്ല ’