എന്‍റെ സങ്കട കുറിപ്പ് എന്ന തലക്കെട്ടോടെ ഒന്നാം ക്ലാസുകാരന്‍റെ കുറിപ്പ് പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അച്ഛന് അപകടം പറ്റിയതിനെ കുറിച്ചാണ് പി.പി. ആരവ് എന്ന കുട്ടിയുടെ കുറിപ്പ് . അച്ഛന്‍റെ കയ്യും കാലും ഒടിഞ്ഞതിലെ വിഷമം പങ്കുവെക്കുന്ന കുട്ടിയോട് ചേര്‍ത്ത് പിടിക്കുന്നു മോനെ എന്നാണ് മന്ത്രിയുടെ മറുപടി.
'കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എന്‍റെ അച്ഛന്‍ പണിക്ക് പോയപ്പോള്‍ വാര്‍പ്പിന്‍റെ മോളില്‍ നിന്ന് തായേക്ക് വീണു. കൈയും കാലും ഒടിഞ്ഞിട്ട് ആശൂത്രിയില്‍ ആയി. രാത്രിയാണ് വീട്ടില്‍ വന്നത്. അച്ഛനെ എല്ലാരും കൂടി എടുത്ത് വീട്ടി കൊണ്ടു വന്നു. കട്ടിലില്‍ കിടത്തി. അച്ഛനെ കണ്ടതും ഞാന്‍ പൊട്ടി കരഞ്ഞു. അച്ഛന്‍റെയടുത്ത് കിടന്നു. അതുകണ്ട് ആട ഉണ്ടായര്‍ക്കു സങ്കടമായി. എല്ലാരും കരഞ്ഞു', കുറിപ്പില്‍ പറയുന്നത് ഇങ്ങനെ.
കണ്ണൂര്‍ ജില്ലയിലെ പോത്താംകണ്ടം ജിയുപിഎസിലെ വിദ്യാര്‍ഥിയാണ് ആരവ്. ക്ലാസിലെ സര്‍ഗമതിലില്‍ പഠിക്കുന്നതിനായി രചനകള്‍ കൊണ്ടുവരണം എന്ന് ടീച്ചര്‍ പറഞ്ഞിരുന്നു. കോണ്‍ക്രീറ്റ് തൊഴിലാളിയായ അച്ഛന്‍ കെട്ടിടത്തില്‍ നിന്ന് വീണു പരുക്കേറ്റ് വിട്ടിലെത്തിച്ചപ്പോഴുള്ള രംഗമാണ് ആരവ് എഴുതിയത്. അച്ഛനും മകനും കട്ടിലില്‍ കിടക്കുന്നതും കുറിപ്പിന് താഴെ ആരവ് വരച്ചു.