Image Credit; Facebook
പ്രിയപ്പെട്ട മധുസാറിനെ കുറേ കാലത്തിന് ശേഷം അടുത്തിരുന്നു കണ്ടതിൻ്റെ സന്തോഷത്തിലാണ് താനെന്ന് ചിന്ത ജെറോം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വീട്ടിലെത്തി മധുസാറിനെ കണ്ട അനുഭവം ചിന്ത ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു.
'91ന്‍റെ നിറവിൽ ഊർജ്ജസ്വലനായി ഇരിക്കുകയാണ് മധുസാർ. നേരത്തെ വരുമെന്ന് പറഞ്ഞതു കൊണ്ട് ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ബെറ്റി ചേച്ചിയും ബേബി സഖാവും ശ്രീമതി ടീച്ചറും മമ്മിയും ഞാനും കൂടെ കുറെ നേരം ചുറ്റിലും ഇരുന്ന് വർത്തമാനം പറഞ്ഞു. സിനിമയും പഴയ ഓർമ്മകളും അൽപ്പം രാഷ്ട്രീയവും ഒക്കെ. വന്നപ്പോൾ തന്നെ സാറ് കേക്കും മറ്റു പലഹാരങ്ങളും ഞങ്ങൾക്കായി നിരത്തി
മമ്മിയും ഞാനും കൊല്ലത്ത് നിന്ന് കൊണ്ടു വന്ന ഇലയപ്പവും വാഗമണ്ണിൽ യാത്രയ്ക്ക് പോയപ്പോ വാങ്ങിയ ഹോംമേഡ് ചോക്ലേറ്റും കൊടുത്തു. അപ്പൊ തന്നെ അത് കഴിക്കുകയും ഞങ്ങൾക്കെല്ലാവർക്കും പങ്ക് തരികയും ചെയ്തു. പത്തുമണിക്ക് ഞങ്ങൾ യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ കൂടുതൽ പുതിയ സിനിമകൾ കാണാൻ തയ്യാറെടുക്കുകയാണ്. രാത്രി 3 മണി വരെ ഇരുന്ന് സിനിമകൾ കാണുക, അതിനുശേഷമാണ് ഉറക്കം'. ചിന്ത ജെറോം മലയാളത്തിന്‍റെ മഹാനടന്‍ മധുവിനെ കണ്ട അനുഭവം ഫെയ്സ്ബുക്കില്‍ കുറിച്ചു.