kannur-destination-wedding

ഹൗസ് ബോട്ടിൽ വളപട്ടണം പുഴയുടെ ഒത്തനടുക്ക്  കതിര്‍മണ്ഡപം. വരൻ മട്ടന്നൂർ പഴശ്ശി സ്വദേശി ലജിത്ത്. വധു അനന്യ.   വടക്കൻ മലബാറിലെ ആദ്യ ഡെസ്റ്റിനേഷൻ വെഡിങ്ങെന്ന് ഈ വിവാഹത്തെ വിശേഷിപ്പിക്കാം.  

പുഴയിൽ വിവാഹമെന്നു കേട്ടപ്പോൾ ബന്ധുക്കളിൽ പലരും ആശങ്ക പ്രകടിപ്പിച്ചെങ്കിലും കാര്യങ്ങൾ മനസ്സിലായതോടെ എല്ലാവരും ഒപ്പം നിന്നു. വിവാഹവേദി സംബന്ധിച്ച കാര്യം അനന്യയാണ് ലജിത്തിനോട് അവതരിപ്പിച്ചത്.

വേറിട്ട ആശയത്തിന് ലജിത്തും ഫുൾ സപ്പോർട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നൂറോളം പേരാണ് രണ്ട് ബോട്ടുകളിലിരുന്ന് വിവാഹച്ചടങ്ങുകൾക്ക് സാക്ഷികളായത്. 

അധ്യാപകനായ രാജീവൻ വിദ്യാർഥികളുമായി പഠനയാത്രയുടെ ഭാഗമായി പറശിനിക്കടവിലെത്തിയപ്പോള്‍ ബോട്ട് യാത്ര നടത്തിയിരുന്നു. അന്ന് മനസിൽ തോന്നിയ ആശയമാണ് മകളുടെ വിവാഹം കളറാക്കിയത്.

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിനു മുന്നിൽ വളപട്ടണം പുഴയുടെ ഒത്തനടുക്കായിരുന്നു ഹൗസ് ബോട്ടിലെ വിവാഹം.

ENGLISH SUMMARY:

Wedding in Valapattanam river , first destination wedding in Kannur.