പഠനം പൂർത്തിയാക്കാൻ പറ്റാത്തതിന്റെ വിഷമത്തിലാണ് തൃശ്ശൂർ മുക്കുംപുഴ ആദിവാസി മേഖലയിലെ അനിത രാമചന്ദ്രൻ. സാധിക്കുമെങ്കിൽ ഇനിയും പഠിക്കണം എന്നതാണ് അനിതയുടെ ആഗ്രഹം.
പഠിക്കണമെന്നത് അനിതയ്ക്ക് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. മകളെ പഠിപ്പിക്കാൻ വീട്ടുക്കാർക്കും താൽപര്യമായിരുന്നു. എന്നാൽ പ്ലസ് ടു വിൽ വച്ച് അനിതയ്ക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. സാമ്പത്തികമായിരുന്നു പ്രശ്നം.
ഇനിയും പഠിക്കണം എന്നതാണ് അനിതയുടെ ആഗ്രഹം. അതിനായി പല വഴികൾ ശ്രമിക്കുകയും ചെയ്തു. കൂടെ പിറപ്പുകൾക്കെങ്കിലും നന്നായി പഠിക്കാൻ പറ്റണമെന്നതാണ് അനിതയുടെ ആഗ്രഹം.
മകളുടെ പഠനം പൂർത്തിയാവാത്തതിൽ അമ്മയ്ക്കും സങ്കടമുണ്ട്.