കോഴിക്കോട് ഫാറൂഖ് കോളജില്‍ വിദ്യാർഥികളുടെ അതിരുവിട്ട ഓണാഘോഷം. കൈവിട്ട ആവേശത്തിന്‍റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനങ്ങളുമായി നടുറോഡില്‍ ‘ഘോഷയാത്ര’. ഡോറിൽ ഇരുന്നും തൂങ്ങിയും ആഘോഷം. കൂട്ടമായി വാഹനങ്ങൾ നിരത്തിയത് ഗതാഗത തടസവും സൃഷ്ടിച്ചു. സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. അപകടകരമാം വിധം വാഹനമോടിച്ചതിനടക്കം വകുപ്പ് ചേർത്താണ് കേസ് എടുത്തത്. വാഹനങ്ങൾ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.
ENGLISH SUMMARY:
'Proceeding' with vehicles in the middle of the road by sitting and hanging on the door.; Onam celebration in Kozhikode Farook college