shaji

പത്തനംതിട്ട ജില്ലയുടെ പേര് ഉയര്‍ത്തിയ നൂറുപേരുടെ ചിത്രങ്ങള്‍ ഒരു പേപ്പറില്‍ വരച്ച് കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു. ഒരു രസത്തിന് വരച്ച പത്ത് ചിത്രങ്ങള്‍ ക്രമേണ നൂറായി വളരുകയായിരുന്നു. ഇത്തവണത്തെ പാഠപുസ്തകങ്ങളിലെ ചിത്രങ്ങളടക്കം വരച്ച ചിത്രകാരനാണ് ഷാജി മാത്യു

പത്തനംതിട്ട ജില്ലയുടെ കാരണക്കാരനായ കെ.കെ.നായരെ വരച്ചാണ് തുടങ്ങിയത്. ക്രമേണ മണ്‍മറഞ്ഞവരടക്കം പത്തനംതിട്ടക്കാരായ പ്രമുഖര്‍ മനസിലും പിന്നെ കടലാസിലും നിറഞ്ഞു. മലയോര ജില്ലയായ പത്തനംതിട്ടയിലെ പ്രമുഖരുടെ എണ്ണം കുറവല്ല എന്ന് തെളിയിക്കാനായി പിന്നീടുള്ള ആഗ്രഹം. 

ക്രമേണ കടമ്മനിട്ട രാമകൃഷ്ണന്‍, സുഗതകുമാരി, അടൂര്‍ഭാസി, അടൂര്‍ ഗോപാലകൃഷ്ണന്‍, മോഹന്‍ലാല്‍ തുടങ്ങി പ്രമുഖര്‍ വരകളായി. ചിത്രം പുറത്തുവിട്ടത്തോടെ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമായി

 

ജില്ലയിലെ പ്രമുഖ തീര്‍ഥാടന വിനോദ സഞ്ചാര കേന്ദ്രങ്ങളും വരച്ചിട്ടുണ്ട്. 32 വര്‍ഷമായി ചിത്ര സങ്കേതത്തില്‍ എത്തിയിട്ട് . ഒന്നര പതിറ്റാണ്ടോളം കാര്‍ട്ടൂണിസ്റ്റ് ടോംസിനൊപ്പം ആയിരുന്നു. നിറയെ സര്‍ക്കുലേഷന്‍ ഉള്ള കാലത്തും ഇപ്പോഴും ബാലപ്രസീദ്ധീകരണങ്ങളിലെ ചിത്രകാരനായിരുന്നു . ഇത്തവണത്തെ പാഠപുസ്തകങ്ങളില്‍ അടക്കം നിറഞ്ഞതും ഷാജിയുടെ വരകളാണ്

ENGLISH SUMMARY:

Cartoonist Shaji Mathew drew hundreds of pictures on a paper