ആറാം തമ്പുരാന്‍ സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ജഗന്നാഥന്‍ ഹിന്ദുസ്ഥാനി സംഗീതം പഠിക്കാന്‍ ചെന്നുപ്പെട്ടത് സിംഹത്തിന്റെ മടയിലായിരുന്നു. തൃശൂരില്‍ ചെണ്ട പഠിക്കാന്‍ അറുപത്തിമൂന്നുകാരന്‍ ചെന്നുപ്പെട്ടതാകട്ടെ ഇരുപത്തിനാലു വയസുകാരന്റെ മേളക്കളരിയിലും. അപൂര്‍വമായ ഗുരു ശിഷ്യബന്ധത്തിന്റെ മേളക്കഥയാണിത്.
പരുത്തിപ്ര സ്വദേശി ഇസ്മായില്‍ കുഞ്ഞുനാളുമുതലേ ചെണ്ടമേളം പഠിക്കന്‍ ആഗ്രഹിച്ചിരുന്നു. അതിനായി കാത്തിരിക്കേണ്ടി വന്നത് അറുപത്തിനാലു വയസു വരെ. ജോലിത്തിരക്കായിരുന്നു കാരണം. മകന്റെ സുഹൃത്തായ ഇരുപത്തിനാലുകാരന്‍ ഗോപകുമാറായിരുന്നു ആശാന്‍.
പ്രായം കൊണ്ട് മൂത്തതാണെങ്കിലും ഇസ്മായിലിന്‍റെ സ്വപ്നം നിറവേറാന്‍ ആശാന്‍ ഗോപകുമാര്‍ കട്ടയ്ക്ക് കൂടെ നിന്നു. രണ്ട് വര്‍ഷം കൊണ്ട് ചെണ്ടകൊട്ടാന്‍ പഠിച്ചു. ചിങ്ങം ഒന്നിന് പാഞ്ചാരിമേളം കൊട്ടി അരങ്ങേറ്റവും കുറിച്ചു. പുലിപ്പുറം അയ്യപ്പ ക്ഷേത്രമുറ്റത്തായിരുന്നു ഇസ്മായിലിന്‍റെ അരങ്ങേറ്റം.