couples-mural-painting

TOPICS COVERED

ചുമര്‍ചിത്ര കലയില്‍ പഴമയിലൂന്നി പുതുപരീക്ഷണങ്ങളുമായി ദമ്പതികള്‍. സരണ്‍സ് ഗുരുവായൂരും ഭാര്യ പ്രമിത ബാലകൃഷ്ണനുമാണ് വിദേശത്ത് ഉള്‍പ്പെടെ ചിത്രകലയില്‍ മികവറിയിക്കുന്നത്. റെക്കോര്‍ഡ് നേട്ടങ്ങളില്‍ പങ്കാളികളായ ഇരുവരും നിരവധി ക്ഷേത്രങ്ങളിലും സാംസ്ക്കാരിക ഇടങ്ങളിലും ജീവനുറ്റ വരയുടെ ഭാഗമാണ്.  

ഒരുമിച്ച് യാത്ര തു‌ടങ്ങും മുന്‍പേ ഇരുവരും വരയുടെ ലോകത്ത് ഏറെ ദൂരം സഞ്ചരിച്ചിരുന്നു. ചായം നിറയുന്ന ചുമരുകളാണ് ഇവരു‌ടെ ലോകം. വരകളുടെ വൈഭവം കടല്‍കടന്നും കാഴ്ചക്കാരെ നിറയ്ക്കുന്നിടങ്ങളൊരുക്കി. പഴമ ചോരാതെയുള്ള പുതുപരീക്ഷണം ഗിന്നസ് ബുക്കില്‍ വരെ ഇടംപിടിക്കാന്‍ കരുത്തായി. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പലപ്പോഴും ഊണും ഉറക്കവും ഉപേക്ഷിച്ചായിരുന്നു പരിശ്രമം. കണ്ണിലുടക്കുന്നവരുടെ അഭിനന്ദനമാണ് പ്രചോദനം. 

‘രണ്ട് മാസത്തിലേറെയാണ് ചില വരകള്‍ പൂര്‍ത്തിയാക്കാനെടുക്കുന്ന സമയം. ആക്രിലിക് ചായം ഉപയോഗിച്ചാണ് ഇത്തരത്തില്‍ പഴമ നിറച്ചുള്ള വര തുടരുന്നത്. വിദേശത്തും മികച്ച അവസരം ലഭിക്കുന്നുണ്ട്. ക്ഷേത്രങ്ങളിലാവുമ്പോള്‍ അവരുടെ നിര്‍ദേശം കൂടി കണക്കിലെടുത്താണ് വര പൂര്‍ത്തിയാക്കുന്നത്’, ഇരുവരും പറയുന്നു.

പാലക്കാട് കിഴക്കഞ്ചേരി ഗ്രാമത്തില്‍ മഹാഗണപതി ക്ഷേത്രത്തിലെ ചുമരുകളിലെ വര്‍ണമൊരുക്കാന്‍ ഇരുവരും വിദേശത്തെ തിരക്കുകള്‍ ഒഴിവാക്കി എത്തുകയായിരുന്നു. ഗണപതി, ദക്ഷിണാമൂര്‍ത്തി, ശിവതാണ്ഡവം തുടങ്ങിയ രൂപങ്ങള്‍ക്ക് ദമ്പതികളുടെ കൈവഴക്കത്താല്‍ പൂര്‍ണതയെത്തി.  

ENGLISH SUMMARY:

Sarans Guruvayur and his wife Pramita Balakrishnan trying for new experiments in mural art. The duo, who have shared record achievements, already made murals in many temples and cultural places.