പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല എന്നത് വിഷമമുള്ള കാര്യമാണെന്ന് സംവിധായകൻ അഖിൽ മാരാർ. ഇനി എല്ലാ നടന്മാരെയും നടിമാരെയും ജനങ്ങൾ സംശയത്തിലാവും കാണുകയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
പുരോഗമനം പറയുന്നവര്‍ ഇവരുടെ മാനം രക്ഷിക്കാന്‍ എത്രയും പെട്ടെന്ന് ഇടപെടണം .ആരാണ് നഗ്നചിത്രം അയച്ചു കൊടുത്തത്, ആരെയാണ് കിടക്ക പങ്കിടാന്‍ ക്ഷണിച്ചത്, ആര്‍ക്കെല്ലാം കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നു എന്നാല്ലാം വെളിപ്പെടുത്തായാല്‍ ഇതില്‍പ്പെടാത്തവതര്‍ക്ക് സമാധാനമായി ജീവിക്കാമെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പരിശോധിച്ച് നിയമപരമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്ന മൊഴികളിലെ വിശദാംശങ്ങളൊന്നും ഇതുവരെ സര്‍ക്കാരിന്‍റെ മുന്നിലേക്ക് വന്നിട്ടില്ല. മൊഴിയില്‍ പറയുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് മൊഴികൊടുത്തവര്‍ പരാതി നല്‍കിയാല്‍ ഉചിതമായ നടപടിയെന്നായിരുന്നു സജി ചെറിയാന്‍റെ മറുപടി.
അഖിൽ മാരാരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഹേമ കമ്മിറ്റി റിപ്പോര്ട്ട് വന്നു.. റിപ്പോർട്ട് വായിച്ചു... ആകെ ഒരു വിഷമമുള്ളത് ആരുടേയും പേര് പറഞ്ഞിട്ടില്ല... അത് കൊണ്ട് തന്നെ നാളെ മുതൽ ഓരോ നടന്മാരെയും നടിമാരെയും ജനങ്ങൾ സംശയത്തിൽ കാണും... പുരോഗമന ഫെമിനിച്ചികൾ ഇവരുടെയൊക്കെ മാനം സംരക്ഷിക്കാൻ എത്രയും പെട്ടെന്ന് ആരാണ് നഗ്ന ചിത്രം അയച്ചു കൊടുത്തത്.. ആരെയാണ് കിടക്ക പങ്കിടാൻ ക്ഷണിച്ചത്.. ആർക്കൊക്കെ ആണ് കാസ്റ്റിംഗ് കൗച് നേരിടേണ്ടി വന്നത് എന്നത് പേര് സഹിതം വെളിപ്പെടുത്തിയാൽ ഇതിൽ പെടാത്തവർക്ക് സമാധാനമായി ജീവിക്കാമല്ലോ... ബിഗ് ബോസ്സിൽ ചില പെൺകുട്ടികൾക്ക് ഒഡിഷനിൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു എന്ന് പറഞ്ഞ എനിക്കെതിരെ രംഗത്തെത്തിയ സകല ഊളകളും ഹേമ കമ്മീഷനെതിരെ ആഞ്ഞടിക്കും എന്ന് പ്രതീക്ഷിക്കുന്നു... NB : നിയമപരമായി ഒരു സ്ത്രീ കേസിനു പോകാത്ത കാലത്തോളം ഇരയുടെയും വേട്ടക്കാരന്റ്‌യും പേര് മറ്റാർക്കും വെളിപ്പെടുത്താൻ കഴിയില്ല എന്ന ബോധ്യം ഇവർ ഇനിയെങ്കിലും മനസിലാക്കും എന്ന് വിശ്വസിക്കുന്നു