hibi-shafi

വ്യാജ കാഫിര്‍ പ്രചാരണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് കെ.കെ.ശൈലജ രംഗത്ത് എത്തിയിരുന്നു.  കെ.കെ.ലതിക കാഫിര്‍ പോസ്റ്റ് ഷെയര്‍ ചെയ്തത് തെറ്റെന്നും ശൈലജ പറഞ്ഞിരുന്നു, ഇപ്പോളിതാ വിഷയത്തില്‍ കെ.കെ.ശൈലജ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഹൈബി ഈഡന്‍. കെ എസ് യു കാലം മുതൽ ഒരുമിച്ച് നടന്നവനാണ് ഷാഫി പറമ്പിലെന്നും എനിക്കറിയാവുന്ന ഷാഫിയെ വടകരയ്ക്കറിയാമെന്നും  വർഗീയ പ്രചരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശൈലജയ്ക്ക്  കഴിയില്ലെന്നും ഹൈബി ഈഡന്‍ പറയുന്നു. 

കുറിപ്പ്

കെ എസ് യു കാലം മുതൽ ഒരുമിച്ച് നടന്നവനാണ് ഷാഫി പറമ്പിൽ. ഒരുമിച്ച് കെ എസ് യു ജില്ലാ പ്രസിഡന്റുമാർ, ഞാൻ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറി, ഞാൻ എൻ എസ് യു ഐ പ്രസിഡന്റായിരുന്നപ്പോൾ സംസ്ഥാന പ്രസിഡന്റ്, ഒരുമിച്ച് കേരള നിയമസഭയിൽ ഇപ്പോൾ ഇതാ ലോക്സഭയിലും. പാഠപുസ്തക സമരത്തിൽ പങ്കെടുത്ത് ജയിലിൽ കിടന്നതും ഞങ്ങൾ ഒരുമിച്ചയായിരുന്നു.

എനിക്കറിയാവുന്ന ഷാഫിയെ വടകരയ്ക്കറിയാം..മതേതര കേരളത്തിനും. ശൈലജ ടീച്ചർക്കും സി പി എമ്മിനും വർഗീയ പ്രചരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ല. കേരളത്തിലെ പൊതു സമൂഹത്തോട് മാപ്പ് പറയാൻ അവർ തയ്യാറാവണം. എത്ര മൂടി വച്ചാലും സത്യം ഒരുനാൾ മറ നീക്കി പുറത്തു വരും