വയനാട് ദുരിതബാധിത മേഖലയിലെ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമായി നൽകാൻ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി. നൈപുണ്യ പരിശീലനത്തിന് വയനാട്ടിൽ രാജ്യാന്തര സ്കില്ലിംഗ് സെന്റർ സ്ഥാപിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവനയായി നൽകുമെന്നും ദുരന്തബാധിത മേഖലയിലെ എല്ലാ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുമെന്നും ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇൻഷ്യേറ്റീവ്സ് ഡയറക്ടർ ഡോക്ടർ ടോം ജോസഫ് പറഞ്ഞു.