ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ ദുരന്തമുഖത്തിന്റെ തീവ്രത ഏളുപ്പത്തില്‍ മനസിലാക്കാന്‍ രേഖാശില്‍പം നിര്‍മിച്ച് ശില്‍പി ഡാവിഞ്ചി സുരേഷ്. രേഖാശില്‍പം വിറ്റുക്കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നാണ് ഡാവിഞ്ചി സുരേഷ് പറഞ്ഞു.
ശില്‍പിയെന്ന നിലയില്‍ ഏറെ പ്രശസ്തനാണ് ഡാവിഞ്ചി സുരേഷ്. കൊടുങ്ങല്ലൂര്‍ സ്വദേശി. വയനാട് ദുരന്തമുഖം എങ്ങനെയാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കും വിധമാണ് ഈ രേഖാശില്‍പം.
ഏഴു കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ദുരന്തപ്രദേശം പതിനാറടി നീളത്തിലും നാലടി വീതിയിലുമാണ് നിര്‍മിച്ചത്. ഡാവിഞ്ചി സുരേഷിന്റെ വീട്ടില്‍തന്നെയാണ് ഈ രേഖാശില്‍പം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.