വയനാട് ദുരന്തഭൂമിയിൽ നിന്ന് രക്ഷപ്പെട്ട 100 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുകയാണ് ഫിലോകാലിയ ഫൗണ്ടേഷൻ. വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആയാണ് അതിജീവിതർക്ക് കൂട് ഒരുങ്ങുന്നത്.
ഉരുൾപൊട്ടിയൊലിച്ച രാത്രിക്കുേ ശേഷം ചിരി മറന്നവരാണ്. സ്വന്തമായി ലഭിക്കാൻ പോകുന്ന ഭൂമിയിൽ ആശ്വസത്തോടെ നിൽക്കുന്നത്.
ഫിലോകാലിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ.പുൽപള്ളി, കല്പറ്റ, മാനന്തവാടി, മീനങ്ങാടി,, വെള്ളമുണ്ട ഭാഗങ്ങളിലാണ് വീടുകൾ നിർമ്മിച്ചു നൽകുക. ആദ്യഘട്ടമായി 25 വീടുകളുടെ ശിലാസ്ഥാപനം നടന്നു.
ദുരന്തവാർത്തയറിഞ്ഞ പുനരധിവാസത്തിന് സഹായം ചെയ്യാൻ സന്നദ്ധരായി വന്ന ഒരു കൂട്ടം മനുഷ്യരാണ് വീടുകൾ നിർമ്മിക്കാൻ ഉള്ള ചിലവ് വഹിക്കുക.500 മുതൽ 1000 സ്ക്വയർഫീറ്റ് വലിപ്പത്തിൽ വാർത്ത വീടുകളാണ് പണിത് നൽകുക. പുനരധിവസിപ്പിക്കുന്നവർക്ക് പുതിയ സ്ഥലത്ത് വരുമാനമാർഗ്ഗം ആവുന്നതുവരെ കുടുംബങ്ങൾക്ക് വേണ്ട ചിലവും ഫൗഡേഷൻ വഹിക്കും. എത്ര വീണു പോയാലും കരുതലോടെ ചേർത്ത് പിടിക്കാൻ മനുഷ്യൻ ഉണ്ടെന്ന ആത്മവിശ്വാസത്തിൽ ഇനി ഇവർ പുതിയ ഭൂമിയിൽ ജീവിക്കും.