ജീവിച്ചിരിക്കുബോൾ അതിരും അതിർത്തിയും ബലമുള്ള വേലികളും മതിലുകളും ഒക്കെ ഉണ്ടായിരുന്നവരാണ്.. മണ്ണിൽ ചേരുമ്പോൾ അതൊന്നുമില്ല.. ഒരു മണ്ണിൽ ആറടിയിൽ നിത്യ നിദ്ര.
ആരാണെന്ന് അറിയില്ല.. എവിടെ ഉണ്ടായിരുന്നവരാണ്.. എന്ത് ചെയ്തിരുന്നവരാണ്..അറിയില്ല.. അവർ ജീവിച്ചിരിക്കെ അവർക്ക് അതിരുണ്ടായിരുന്നു.. മതിലും.. സർവേക്കല്ല് അടയാളവും ഉണ്ടായിരുന്നു.. ഒരടി മണ്ണ് നഷ്ടപ്പെടുമെന്ന് കണ്ടാൽ അവർ തർക്കിച്ചിരുന്നു..അതിർത്തി പ്രശ്നങ്ങളും, വഴിതർക്കങ്ങളും ഉണ്ടായിരുന്നു.. അവർക്ക് ജാതിയും മതവും ഉണ്ടായിരുന്നു.. സ്ത്രീയും പുരുഷനുമായി വേർതിരിവുകൾ ഉണ്ടായിരുന്നു.. അവർ എല്ലാം പങ്കിട്ടിരുന്നു. സുഖങ്ങളും ദുഖങ്ങളും ആശകളും സ്വപ്നങ്ങളും പങ്കു വെച്ചിരുന്നു..
പക്ഷെ അതിലും അവർക്ക് വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.. പക്ഷെ ഇനി അതില്ല.. ഈ മണ്ണിൽ നിത്യ നിദ്രയിലേക്ക് വരുന്നവർ എവിടെ ജീവിച്ചിരുന്നവരാണ്, എന്ത് ചെയ്തിരുന്നവരാണ് ഏത് ജാതി ഏത് മതം ആണോ പെണ്ണോ ഒന്നും അറിയില്ല... ഒരു പരിഭവങ്ങളും ഇല്ലാതെ അവർ ഒറ്റയിടത് ഒന്നിച്ചുറങ്ങുന്നു..എവിടെ നിന്നൊക്കെയോ അവരെ അന്ത്യ യാത്രയയക്കാൻ ആളുകൾ എത്തുന്നു..ഈ അതി ദാരുണ കാഴ്ച പറഞ്ഞുവെക്കുന്ന കാര്യം ഇത്രേ ള്ളൂ.. ഒന്നായി നിൽക്കുക.. ഒന്നുചേർന്ന് ജീവിക്കുക.. അതിരുകളും വേർതിരിവുകളും മതം ജാതി എല്ലാം ഇല്ലാതാവട്ടെ.. ഒരു കൈ കൊണ്ട് എടുത്ത് മറ്റൊരു കൈ കൊണ്ട് മണ്ണിട്ട് മൂടും വരെ മാത്രമുള്ള മനുഷ്യ വാസം സമൂഹ ജീവിയായി ഒന്നായി സ്നേഹിച്ചു ജീവിക്കാം.