cheff-pili-help

വയനാട്ടിലെ രക്ഷാപ്രവര്‍ത്തകര്‍ക്കായി രണ്ടാം ദിവസവും ഭക്ഷണം ഒരുക്കി ഷെഫ് പിള്ള.  ആയിരം ബിരിയാണിയാണ് ഇന്ന് ഒരുക്കിയത്.  വയനാട്ടിലെ ദുരന്ത ഭൂമിയിലുള്ളവര്‍ക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുകയാണെന്ന് ‌ഷെഫ് പിള്ള കഴിഞ്ഞ ദിവസം  ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ദുരന്ത സ്ഥലത്ത് ഭക്ഷണം എത്തിച്ചു നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയത്. 

അതേ സമയം വയനാട് ഉരുള്‍പൊട്ടലില്‍ 224 പേര്‍ മരിച്ചു. 225 പേരെ കാണാതായി. മുണ്ടക്കൈ പുഴയില്‍ കുത്തൊഴുക്ക്, ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി. സൈന്യം ഇന്നലെ തയാറാക്കിയ നടപ്പാലം മുങ്ങി. ബെയ്‍ലി പാലത്തിന്‍റെ നിര്‍മാണം ഇടയ്ക്ക് നിര്‍ത്തിവച്ചെങ്കിലും പിന്നീട് പുനഃരാരംഭിച്ചു. മുണ്ടക്കൈയില്‍ തിരച്ചില്‍ ദുഷ്ക്കരമാക്കി മഴ ശക്തമാവുകയാണ്.