ഗംഗാവാലി നദിയുടെ അടിത്തട്ടിൽ കണ്ടെത്തിയ ട്രക്ക് അർജുന്‍റെത് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു.നാളെ അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ കൊണ്ടു വന്നു ലോറിയുടെ പൊസിഷന്‍ ഐഡന്‍റിഫൈ ചെയ്തതിന് ശേഷം വാഹനം ഉയര്‍ത്തുമെന്ന് അര്‍ജുന്‍റെ അളിയന്‍ ജിതിന്‍ മനോരമ ന്യൂസിനോട് വ്യക്തമാക്കി.
ആരോടും പരാതിയില്ലെന്നും, പ്രാർത്ഥിച്ചവർക്ക് നന്ദിയുണ്ടെന്നും ദൈവം അവനെ എങ്ങനെയാണ് ഞങ്ങള്‍ക്ക് തരുന്നത് അത് ഉള്‍കൊള്ളാന്‍ ഞങ്ങള്‍ തയാറാണെന്നും അര്‍ജുന്‍റെ അളിയന്‍ പറയുന്നു. അതേ സമയം അര്‍ജുന്റെ ലോറി കരയില്‍ നിന്ന് ഇരുപത് മീറ്റര്‍ അകലെ, 15 അടി താഴ്ചയിലാണുള്ളത്.