കേരളത്തിന്‍റെ നാട്ടിൻപുറങ്ങളിൽ ഈനാംപേച്ചികൾ കൂടുകയാണ് . എന്താണ് ഇതിന്‍റെ കാരണം ? . ഈനാംപേച്ചിയെ കാണുമ്പോൾ ആളുകൾ പേടിക്കും. പക്ഷേ, ഇവ മനുഷ്യരെ ഉപദ്രവിക്കില്ലെന്ന് വിദഗ്ധാഭിപ്രായം.  തൃശൂർ മണ്ണുത്തിയിലെ കാഴ്ചയാണിത്. നാട്ടിലിറങ്ങിയ ഈനാംപേച്ചിയെ കാണാനാണ് ഈ ആൾക്കൂട്ടം. ആള് കൂടിയപ്പോൾ വഴിയരികിലെ സ്ലാബിനടിയിൽ ഒളിച്ചു. ഈനാംപേച്ചിയെ പിടിക്കാൻ അവസാനം വന്യജീവി സംരക്ഷകന്‍റെ സഹായം തേടി.

ഈനാംപേച്ചികൾ നാട്ടിലിറങ്ങുന്നത് പുതുമയുള്ള ഒന്നല്ല. രാത്രി സഞ്ചാരികളായതുകൊണ്ട് ഇവർ പകൽ സമയത്ത് പുറത്തിറങ്ങാത്തതാണെന്ന് വിദഗ്ധർ പറയുന്നു. ഇറച്ചിക്കും ശൽക്കങ്ങൾക്കുമായി ധാരാളം കള്ളക്കടത്തിന് ഇരയായവരാണ് ഈനാംപേച്ചികൾ. രാജ്യാന്തര വിപണയിലെ സ്വീകാര്യതയാണ് ഇതിന് പിന്നിൽ

ENGLISH SUMMARY:

Pangolins are increasing in the countryside of Kerala