TOPICS COVERED

കണ്ണുനീറാതെ സവാള അരിയാൻ യന്ത്രം കണ്ടുപിടിച്ചിരിക്കുകയാണ് എഴുപതുകാരനായ മുട്ടം സ്വദേശി അപ്പച്ചൻ. സമൂഹമാധ്യമങ്ങളിൽ തരംഗം ആയതോടെ യന്ത്രത്തിന് ആവശ്യക്കാർ ഏറെയാണ്. 

കണ്ണുനീറാതെ സവാള അരിയാൻ പല വഴികൾ നോക്കിയവരാണ് നമ്മൾ. എന്നാൽ അങ്ങനെ പൊടിക്കൈകൾ പരീക്ഷിക്കാതെ സ്വന്തമായി ഒരു യന്ത്രം തന്നെ നിർമ്മിച്ചു മുട്ടം സ്വദേശി അപ്പച്ചൻ. ചാക്ക് കണക്കിന് സവാള നിമിഷ നേരം കൊണ്ട് അരിയാൻ ഇതാ ഇതുപോലെ അങ്ങ് കറക്കിയാൽ മതി. മലയോരത്തെ പ്രിയ ഭക്ഷണം വാട്ടുകപ്പ അരിയാനും നിമിഷങ്ങൾ മതി. 

ഐഡിയ ഹിറ്റ്‌ ആയതോടെ യന്ത്രം തേടി നിരവധി പേരാണ് എത്തുന്നത്. വീടിനോട് ചേർന്നുള്ള ഷെഡിൽ ആവശ്യക്കാർക്ക്‌ യന്ത്രം നിർമിച്ചു നൽകുന്ന തിരക്കിലാണ് അപ്പച്ചൻ. വെറുതെ ഇരിക്കാൻ മടിയുള്ള അപ്പച്ചന് കൂട്ടായി ഭാര്യ ത്രേസ്യമ്മയും ഒപ്പമുണ്ട് .

Appachan, a 70-year-old native of Muttam, has invented an onion harvesting machine :

Appachan, a 70-year-old native of Muttam, has invented an onion cutting machine . Now there is a lot of demand for the machine.