രാജ്യത്തെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമായ കൊല്ലം തെന്മലയില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടയിടമാണ് മാന്‍ പുനരധിവാസകേന്ദ്രം. വനത്തിനുളളില്‍ തന്നെയുളള പ്രത്യേക സ്ഥലത്താണ് പുളളിമാനുകളും മ്ളാവുകളുമൊക്കെ കാഴ്ചയാകുന്നത്.
വനമേഖലയില്‍ പരുക്കേറ്റ നിലയില്‍ കാണുന്ന പുളളിമാനുകളെയൊക്കെ സംരക്ഷിക്കുന്നതിനു വേണ്ടി രണ്ട് ദശാബ്ദം മുന്‍പ് തുടങ്ങിയ പുനരധിവാസകേന്ദ്രമാണിത്. കൂട്ടിലിട്ട് വളര്‍ത്തുകയല്ല. വനത്തിനുളളില്‍ തന്നെ സൃഷ്ടിച്ച ആവാസവ്യവസ്ഥയിലാണ് പുളളിമാനുകളും മ്ളാവുകളുമൊക്കെയുളളത്. പതിനൊന്നു മ്ളാവുകളും, ഇരുപത്തിമൂന്നു പുളളിമാനുകളുമുണ്ട്. ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് പ്രദേശം. ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് മാൻ പുനരധിവാസകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം.