പൊതു ഇടങ്ങളിലെ ലഹരി ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയതിന്‍റെ രണ്ടരപതിറ്റാണ്ട് പിന്നിടുമ്പോള്‍ ചരിത്രത്തിന് മുമ്പെ നടന്ന ഒരുഗ്രാമമുണ്ട് കോഴിക്കോട്. രാജ്യത്തെ ആദ്യ പുകവലി വിമുക്തഗ്രാമമായി മാറിയ ആ നാട്ടിന്‍പുറത്ത് മനോരമ ന്യൂസ് സംഘം എത്തി. ചരിത്രനേട്ടത്തിലേക്ക് ആ ഗ്രാമം നടന്നടുത്തത് എങ്ങനെയാണ്. വിഡിയോ സ്റ്റോറി കാണാം.
1995 ജനുവരി 11ന് പുകവലി വിമുക്ത ഗ്രാമമായി കൂളിമാട് മാറിയപ്പോള്‍ അന്ന് കച്ചവടം ചെയ്തിരുന്ന അലിക്ക ഇന്നും അതേ അങ്ങാടിയിലെ കച്ചവടക്കാരനാണ്. കൂളിമാട് അങ്ങാടിയിലെ ഒരു വിശ്രമകേന്ദ്രമാണ്. സന്ധ്യയായാല്‍ എല്ലാവരും ഇങ്ങോട്ടിറങ്ങും. പിന്നെ സൊറ പറച്ചിലാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന ആ ചരിത്രപ്രഖ്യാപനത്തിന് സാക്ഷികളാണ് പലരും. ബാക്കിയുള്ളവരെ പുകവലി ഉപയോഗിക്കാത്തവരാക്കി മാറ്റുന്നത് ദിനചര്യയായി കൊണ്ട് നടക്കുന്ന ഇവര്‍ക്ക് ലോകത്തോട് ഒന്നേ പറയാനുളളൂ. ജീവിതം തന്നെയാണ് ലഹരി.