
ഭിന്നശേഷിയുള്ള കുട്ടികൾക്കായി തിരുവനന്തപുരം കരകുളത്ത് 'ചില്ല' എന്ന പേരിൽ തൊഴിൽ പരിശീലന കേന്ദ്രം ഒരുക്കിയിരിക്കുകയാണ് ചലച്ചിത്ര നടൻ ജോബി. രോഗികള്‍ക്കും അശരണര്‍ക്കുമായി കരുതല്‍ പദ്ധതിക്കും ഇതോടൊപ്പം തുടക്കം കുറിച്ചു. മുക്കോല വാർഡിൽ ആരംഭിച്ച കേന്ദ്രത്തിൽ ആദ്യ ബാച്ചിൽ പത്ത് കുട്ടികളാണ് പരിശീലനം നേടുന്നത്.
സർവീസ് കാലഘട്ടത്തിന് ശേഷം ചില്ലയെപ്പറ്റി വലിയ സ്വപ്നങ്ങളായിരുന്നു ജോബിക്ക് ഉണ്ടായിരുന്നത്. ഈകാണുന്ന ചുമരുകൾക്ക് ഉള്ളിൽ
അത്രയേറെ സ്വപ്നങ്ങളും കോറിയിട്ടിരുന്നു. ഓട്ടിസവും മറ്റ് മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരെ പരിശീലിപ്പിക്കുന്നതിനായാണ് ഈ മണ്ണിൽ ചില്ലയ്ക്ക് വേരുകൾ തളിർക്കുന്നതും. വിശാലമായ കാഴ്ചപ്പാടുകളോടെയാണ് ജോബിയും കൂട്ടരും ചില്ലയെ ചേർത്തുവെയ്ക്കുന്നത്.
സാമ്പത്തിക പിന്നാക്കം നിൽക്കുന്നവരെ സൗജന്യമായി പരിശീലിപ്പിച്ച് തൊഴിലിടം കണ്ടെത്തി നൽകുകയാണ് ലക്ഷ്യം. ചില്ല ഇവിടെ തളിർക്കുകയാണ്. ഈ ചില്ല ഇനി തളിർത്ത് വളർന്ന് വലിയ ഒരു മരമാകട്ടെ..! അങ്ങനെ ഒരായിരങ്ങൾക്ക് തണലാകട്ടെ...ആശ്രയമാകട്ടെ.