TOPICS COVERED

തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങള്‍ ചേര്‍ന്ന് തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായിട്ട് ഇന്ന് എഴുപത്തഞ്ചാണ്ട്. 1949 ജൂലൈ ഒന്ന്. കേരളം എന്ന സംസ്ഥാനത്തിന്റെ ആധാരശിലപാകിയ ദിവസമെന്ന നിലയിലാണ് ഈ ദിവസത്തെ ചരിത്രം രേഖപ്പെടുത്തുന്നത്. രാജഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പ്പുകൂടിയായിരുന്നു അത്. 

കേരളത്തിന് ചരിത്രം തറക്കല്ലിട്ട ദിവസമാണ് 1949 ജൂലൈ ഒന്ന്. അവിടെനിന്നാണ് നമ്മുടെ നാട് വളര്‍ന്നു പടര്‍ന്നത്. അന്ന് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങള്‍ ചേര്‍ന്ന് തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലെ, മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെല്ലാം ചേർത്ത്  ഒരു സംസ്ഥാനം എന്ന ചിന്ത മുളപൊട്ടിയിരുന്നു. പക്ഷേ തിരുവിതാംകൂറും കൊച്ചിയും സ്വതന്ത്രരാജ്യങ്ങളായിരുന്നതും മലബാർ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണനിയന്ത്രണത്തിലുള്ള മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്നതും  ഈ സാധ്യതയ്ക്കു തടസമായി. സ്വാതന്ത്ര്യം ലഭിച്ചതോടെ ആ ആശയത്തിന് പുതുജീവന്‍ വച്ചു. തിരുവിതാംകൂറിലേയും കൊച്ചിയിലേയും അന്നത്തെ രാജാക്കന്മാർ ലയനപ്രമാണത്തിൽ ഒപ്പുവെച്ചു.നാട്ടുരാജാക്കന്മാരുടെ സാമ്രാജ്യങ്ങളെ ഇന്ത്യയെന്ന രാഷ്ടത്തിന് കീഴില്‍ യോജിപ്പിക്കുന്നത് അനായാസമാക്കിയ,, ചരിത്രപരമായ ദൗത്യംകൂടിയാണ് തിരു–കൊച്ചി സംയോജനം നിര്‍വഹിച്ചത്.

ഇന്ന് തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി മുതല്‍ വടക്ക് തൃശൂര്‍ വരെ നാലുജികളും 36 താലൂക്കുകളും ചേര്‍ന്നതായിരുന്ന തിരു–കൊച്ചി.  പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖനായി തിരുവിതാംകൂർ രാജാവ് ശ്രീചിത്തരതിരുനാള്‍ ബാലരാമവര്‍മ. കൊച്ചി രാജാവായിരുന്ന പരീക്ഷിത്ത് തമ്പുരാന് ഉപരാജപ്രമുഖൻ എന്ന പദവി നൽകാൻ ചിത്തിര തിരുനാൾ തയാറായെങ്കിലും വിശാലലക്ഷ്യം മുന്‍നിര്‍ത്തി അദ്ദേഹമത് സ്വീകരിച്ചില്ല. തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ള തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു.(തല എന്നാല്‍ അന്നേ ആദ്യവരുന്ന പേര് തിരുവനന്തപുരമായിരുന്നു .അങ്ങനെ  തിരുവനന്തപുരം തിരു–കൊച്ചിയുടെ തലസ്ഥാനമായി.പിന്നീട് കേരളത്തിന്റെയും

1950 ജനുവരി ഒന്നിന് തിരു-കൊച്ചിയെ സംസ്ഥാനമായി കേന്ദ്രസർക്കാർ അംഗീകരിച്ചു. അങ്ങനെ ഒരു ജനത ജനാധിപത്യത്തിലേക്ക് മറ്റൊരുപ്രധാന ചുവട്കൂടി വച്ചു.