എഴുത്തുകാരി പി വല്‍സല അവസാനം എഴുതിയ നോവല്‍ ചിത്രലേഖ ഇന്ന് വായനക്കാരിലേക്കെത്തും. വിടപറഞ്ഞ് ആറുമാസം പിന്നിടുമ്പോഴാണ് നോവല്‍ പുറത്തിറങ്ങുന്നത്.
പറഞ്ഞുവരുന്നത് ചിത്രലേഖ എന്ന പെണ്‍കുട്ടിയെക്കുറിച്ചാണ്. അവളുടെ നൊമ്പരങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചുമാണ്. പി. വല്‍സല അവസാനം എഴുതിയ നോവലിലെ കേന്ദ്രകഥാപാത്രമാണ് ചിത്രലേഖ. ഇതേ പേരിലാണ് നോവലും പുറത്തിറങ്ങുന്നത്.
നെല്ല്, ആഗ്നേയം, കൂമന്‍കൊല്ലി തുടങ്ങിയ കരുത്തുറ്റ രചനകളിലൂടെ മലയാളി മനസിലാക്കിയ ആ എഴുത്തിന്‍റെ സൗന്ദര്യം ചിത്രലേഖയിലും തെളിഞ്ഞുകാണാം.
കഴിഞ്ഞ നവംബര്‍ 21നായിരുന്നു വല്‍സലയുടെ വിയോഗം. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങളടക്കം ഒട്ടേറെ ബഹുമതികള്‍ വല്‍സലയുടെ അക്ഷരങ്ങളെ തേടിയെത്തിയിട്ടുണ്ട്.