സഞ്ചാരികളുടെ പറുദീസയാകാന്‍ ഒരുങ്ങി തൊടുപുഴ നഗരഹൃദയത്തോട് ചേർന്നുള്ള ഉറവപ്പാറ. അവധി ദിനങ്ങൾ ആഘോഷിക്കാൻ മൂന്നാറടക്കമുള്ള ഇടുക്കിയുടെ മലയോര മേഖലകളിലേക്ക് വണ്ടി കയറുന്നവർക്ക് എളുപ്പം എത്താൻ സാധിക്കുന്ന മറ്റൊരിടമാണ് ഉറവപ്പാറ. കാണാം ഉറവപ്പാറയിലെ കാഴ്ചകൾ
മലമുകളിൽ എത്തിയാൽ തൊടുപുഴ നഗരം പൂർണമായും ഒറ്റ നോട്ടത്തിൽ കാണാൻ കഴിയും. ഇലവീഴപുഞ്ചിറയും, നാടുകാണിയും ഉൾപ്പെടെ ചുറ്റോട് ചുറ്റുമുള്ള മലനിരകൾ കണ്ണുകൾക്ക് ആനന്ദം പകരും. ആയിരം വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണ് മല മുകളിലെ ഏറ്റവും വലിയ പ്രത്യേകത. 2500 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
വനവാസ കാലത്ത് പഞ്ചപാണ്ഡവർ ഇവിടെ എത്തിയെന്നും മലമുകളിൽ അടുപ്പ് കൂട്ടി പാചകം ചെയ്തുവെന്നുമാണ് ഐതിഹ്യം. നിരവധി സിനിമകളുടെ ഭാഗ്യ ലൊക്കെഷനായിരുന്നു ഉറവപ്പാറ. കൂടുതൽ സഞ്ചാരികളെ ഇവിടെക്ക് ആകർഷിക്കാൻ പദ്ധതികൾ തയാറാക്കണമെന്നാണ് നാട്ടുകരുടെ ആവശ്യം