സാഹിത്യകാരന്മാരുടെ ഈറ്റില്ലമായ കോഴിക്കോടിൻറെ ജീവ നാഡികളാണ്  വായനശാലകൾ. വായനയെ മാറ്റിനിർത്തി ഒരു സാംസ്കാരിക ചരിത്രം ജില്ലയ്ക്ക് ഇല്ലതന്നെ. കാലത്തിനൊപ്പം അതിവേഗം കുതിക്കുന്നുണ്ട് ഇവിടുത്തെ വായന സംസ്കാരവും. കുതിരവട്ടം അങ്ങാടിയിലെ ഒരു പീടിക മുറിയിൽ നിന്ന് സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയായി വളർന്ന ദേശപോഷിണിയും നഗരത്തിൽ സജീവമായ ഓൺലൈൻ ബുക്ക് ഷോപ്പുകളും അതിന് ഉദാഹരണമാണ്.