അവധിക്കാലം എങ്ങനെ ചെലവഴിച്ചെന്ന അധ്യാപകന്‍റെ ചോദ്യത്തിന് കോഴിക്കോട് ചെലവൂര്‍ ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലെ ഏഴാം ക്ലാസുകാരി എല്‍സ മറുപടി നല്‍കിയത് അവള്‍ എഴുതിയ കഥകളടങ്ങിയ പുസ്തകം തിരിച്ച് സമ്മാനിച്ചാണ്. സ്വന്തം ജീവിതാനുഭവങ്ങള്‍ അടങ്ങിയ ആ പുസ്തം ലോകവായനാദിനത്തില്‍ പ്രകാശിതമാകുന്നതിന്റ സന്തോഷത്തിലാണ് കൊച്ചുമിടുക്കി.
സ്വന്തം അനുഭവങ്ങളാണ് ഓരോ വരികളിലും. മധുരമിഠായിപോലത്തെ അച്ചച്ചന്‍റെ സ്നേഹം, നാട്ടുമ്പുറത്തെ വീട്ടില്‍ ഒപ്പം കളിക്കാന്‍ കൂടുന്ന ചേച്ചിമാരും ചേട്ടന്മാരും, വീട്ടില്‍ അതിഥിയായെത്തിയ ബുള്‍ബുള്‍ പക്ഷികള്‍.. അങ്ങനെ പലതും. പുസ്തകത്തിന് പേരിട്ടപ്പോഴും അവളത് ചേര്‍ത്തുവച്ചു. ഞാനും എന്‍റെ കുഞ്ഞ് ലോകവും'..
പുസ്കങ്ങളാണ് കൂട്ടുകാര്‍, ഒരിക്കല്‍ മനസ് തളര്‍ന്നപ്പോഴും കൂടെകൂട്ടിയത് പുസ്തകങ്ങളെയാണ്. സ്വപനങ്ങള്‍ക്ക് ചിറകായി അച്ഛന്‍ പ്രമീഷും അമ്മ ജിഷ തോമസും സഹോദരന്‍ എഡ്വിനുമുണ്ട്. കുറിച്ചിട്ട വരികള്‍ ലോകം വായിക്കാന്‍ പോകുന്നതിന്‍റെ സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കി.