സ്‌കിപ്പിങ് റോപ് ഉപയോഗിച്ച് എന്തൊക്കെ പരീക്ഷണങ്ങൾ ചെയ്യാം. സ്കിപ്പിങ് റോപ്പുമായി നൃത്തം ചെയ്യുന്ന ഒരാളെ പരിചയപ്പെട്ടാലോ. കാസർകോട് പിലിക്കോട് സ്വദേശി യതിജിത്ത് മോഹൻ. കാണാം യതിജിത്തിന്‍റെ സ്‌കിപ്പിങ് ഡാൻസ് വിശേഷങ്ങൾ. 

കോവിഡ് കാലത്ത് വീട്ടിൽ വെറുതെയിരുന്നപ്പോഴാണ് ചെറുപ്പം മുതൽ പരിശീലിച്ച സ്കിപ്പിങ് ഒന്ന് പൊടിതട്ടിയെടുക്കാൻ യതിജിത്ത് തീരുമാനിച്ചത്. സ്കിപ്പിങ്ങും പാട്ടും നൃത്തവും എല്ലാം കൂടി സമന്വയിപ്പിച്ച ഇനത്തിലായി പരീക്ഷണം. സ്കിപ്പിങ് ഉപയോഗിച്ചുള്ള വിദേശികളുടെ പ്രകടനങ്ങൾ അനുകരിച്ച് അതേ രീതിയിൽ മലയാള ഗാനങ്ങൾക്ക് ചുവടുവച്ചു. നിന്നും ഇരുന്നും കിടന്നും സ്കിപ്പിങ് ചെയ്തു.

പാട്ടിന്‍റെ ഭാഷയോ വരികളിലെ വേഗമോ ചാട്ടത്തിനും നൃത്തത്തിനും തടസ്സമായില്ല. സമൂഹമാധ്യമങ്ങളിൽ ഹിറ്റായ പാട്ടുകളിലാണ് പരീക്ഷണമധികവും. ധർമശാലയിലെ കണ്ണൂർ സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെൻ്ററിൽ വിദ്യാർഥിയാണ് യതിജിത്ത്.

ENGLISH SUMMARY:

Skipping rope dance by Yatijit