പെരുന്നാൾ ആഘോഷം പല തരത്തിലുണ്ട്. മലപ്പുറം വണ്ടൂരിലും നടന്നു ഒരു പെരുന്നാൾ സ്പെഷ്യൽ ഒപ്പന. മലപ്പുറം വണ്ടൂർ ഓട്ടൺ സ്കൂളിൽ നടന്ന പെരുന്നാൾ ആഘോഷങ്ങൾക്ക് ഇക്കുറി നിറം പകർന്നത് പ്രധാനാധ്യാപികയാണ്. 

കൂളിംഗ് ഗ്ലാസ് ഇട്ട് വർണ്ണ പുടവ ചുറ്റി ആടയാഭരണങ്ങളണിഞ്ഞു മണവാട്ടി എത്തി. ഒപ്പം താളം പിടിച്ച് തോഴിമാരും. ഈ നാണിച്ചു നിൽക്കുന്ന പുതുമണവാട്ടി നിസ്സാരക്കാരിയല്ല. ഓട്ടൺ സ്കൂളിലെ പ്രിൻസിപ്പൽ ഡോക്ടർ എൻ.പി.ദിവ്യ. സാധാരണ കാണുന്ന മുഖഭാവത്തിൽ നിന്നും വ്യത്യസ്തമായി പുഞ്ചിരി തൂവി നാണത്തോടെയാണ് പ്രിൻസിപ്പൽ കുട്ടികൾക്ക് മുന്നിൽ എത്തിയത്. ആഘോഷങ്ങളിൽ കുട്ടികൾക്കൊപ്പം കൂടി അവരുടെ വൈബിലേക്കിറങ്ങാൻ വേണ്ടിയാണ് അധ്യാപകരോട് പോലും പറയാതെ ഈ സർപ്രൈസ് ഒരുക്കിയത്.

പ്രധാന അധ്യാപിക അല്ലേ മണവാട്ടി. ആവേശം ഒട്ടും കുറച്ചില്ല. തോഴിമാർ അരങ്ങ് തകർത്തു. ഓട്ടൺ സ്കൂളിലെ ഇക്കൊല്ലത്തെ ബക്രീദ് ആഘോഷം അങ്ങനെ കളർ ആയി.

ENGLISH SUMMARY:

Bakrid Special Oppana in vandoor