സൈബർ ലോകത്തു വിമർശനമുയർത്തുന്ന ‘പോരാളി ഷാജി’ ഇടതുപക്ഷക്കാരനാണെങ്കിൽ മറനീക്കി പുറത്തുവരണമെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഒരു ട്രോള്‍ പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിനിമ താരം ഹരീഷ് പേരടി . പോരാളി ഷാജിയെ നിങ്ങൾക്ക് ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ലെന്നും കമ്മൂണിസ്റ്റ് പാർട്ടി ഓഫ് ചൊവ്വ മാർക്സിസ്റ്റ് എന്ന പോളിറ്റ് ബ്യൂറോ മെബറാണെന്നും പേരടി കുറിക്കുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പ്
പോരാളി ഷാജിയെ നിങ്ങൾക്ക് ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ല...കാരണം അയാൾ ഒരു അന്യ ഗ്യഹ ജീവിയാണ്..ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ CPCM(കമ്മൂണിസ്റ്റ് പാർട്ടി ഓഫ് ചൊവ്വ മാർക്സിസ്റ്റ്) എന്ന സംഘടനയുടെ പോളിറ്റ് ബ്യൂറോ മെബറാണ്..
എം.വി.ജയരാജൻ പറഞ്ഞത്
‘ഈ ഷാജി കണ്ണൂരുകാരനാണോ തൃശൂരുകാരനാണോ എന്നറിയില്ല. ആരായാലും ഒളിച്ചിരിക്കാതെ പുറത്തുവരണം. ഞാനാണ് യഥാർഥ പോരാളി ഷാജി എന്നു പറയാൻ ധൈര്യം കാണിക്കണം’