Untitled design - 1

കോന്നി ആനക്കൂട്ടിലെ ആനകളെ വ്യായാമത്തിന് ഇറക്കിയപ്പോള്‍ ഏറ്റവും ആനന്ദം കുഞ്ഞാന കൊച്ചയ്യപ്പന്. കുറുമ്പ് പേടിച്ച് പുറത്തിറക്കാതെ ഇരുന്ന കൊച്ചയ്യപ്പനെയും രാവിലെ നടത്തിക്കും. ആനകള്‍ക്ക് വ്യായാമക്കുറവുണ്ടെന്ന വിമര്‍ശനത്തോടെയാണ് നടപ്പ് തുടങ്ങിയത്. 

 

കൊച്ചയ്യപ്പനാണ് വലിയ കൂട്ടിലെ താമസക്കാരന്‍. വലിയ കൂടെന്ന് പറഞ്ഞ് പണ്ടുമുതലേ ആനകളെ മെരുക്കാന്‍ ഇട്ടിരുന്ന കമ്പകമരം കൊണ്ടുള്ള ആനക്കൂട്. കൊച്ചയ്യപ്പന്‍റെ സുരക്ഷ കണക്കിലെടുത്താണ് ഇവിടേക്ക് മാറ്റിയത്. നാല് വര്‍ഷം മുന്‍പ് ഒഴുക്കില്‍പ്പെട്ട് കിട്ടിയതാണ് കൊച്ചയ്യപ്പനെ. പണ്ടത്തെ പേരുകേട്ട ആനയുടെ ഓര്‍മയ്ക്കാണ് കൊച്ചയ്യപ്പനെന്ന പേരിട്ടത്. നടത്താനെത്തിയാല്‍ ആദ്യ പരിഗണന കൊച്ചയ്യപ്പനാണ്

കൊച്ചയ്യപ്പന് കൊമ്പുകള്‍ മുളച്ചു തുടങ്ങുന്ന സമയമാണ്. അതിന്‍റെ അസ്വസ്ഥതകള്‍ ഉണ്ട് താനും. രാവിലെ തന്നെ ആനയ്ക്കു വേണ്ട തീറ്റയുടെ പാചകം തുടങ്ങും. ഒപ്പം  ആനകളെ നടത്താനുള്ള നടപടികളും

മീന, ഈവ, പ്രിയദര്‍ശിനി എന്നീ ആനകളുടെ പിന്നിലായി കൊച്ചയ്യപ്പനും നടക്കും. കോന്നി ആനത്താവളത്തിന്‍റെ വളപ്പിനുള്ളില്‍ മുക്കാല്‍ കിലോമീറ്റര്‍ വീതം 12 റൗണ്ട്. കൊച്ചയ്യപ്പന് പത്ത് റൗണ്ടും. 

ഇടയ്ക്ക് വലിയ ആനകളെ പുറത്തേക്കും കൊണ്ടുപോകും. ആനകളെ കുമ്മണ്ണൂരിലെത്തിക്കാനുള്ള പദ്ധതികളു നടക്കുന്നുണ്ട്. ആനകളെ നടത്തിക്കാന് തുടങ്ങിയതോടെ വിനോദ സഞ്ചാരികളുടെ സമയത്തിനും മാറ്റമായി. നേരത്തേയുള്ള ആന സവാരി നിര്‍ത്തിയതോടെ ആനകളുടെ വ്യായാമം നിലച്ചു. കഴിഞ്ഞമാസമാണ് കുങ്കിയാനയായ നീലകണ്ഠന്‍ എരണ്ടക്കെട്ട് മൂലം ചെരിഞ്ഞത്. തുടര്‍ന്നാണ് ആനകളെ നടത്താന്‍ തീരുമാനമായത്.

ENGLISH SUMMARY:

konni elephant enclosure; elephants were brought down for exercise