70 ന്‍റെ നിറവിലാണ് കേരളത്തിന്‍റെ പ്രിയ ക്രിക്കറ്റ് കോച്ച് പി. ബാലചന്ദ്രന്‍. സപ്തതി ആഘോഷ വേളയിലും അദേഹത്തിന് ഏറ്റവും പ്രിയം ക്രിക്കറ്റിനോടാണ്. ആഴ്ചയില്‍ ആറ് ദിവസവും ക്രിക്കറ്റ് പരിശീലനം പി.ബാലചന്ദ്രന്‍ മുടക്കാറില്ല.
സപ്തതിയുടെ നിറവിലും ക്രീസില്‍ സജീവമാണ് പി ബാലചന്ദ്രന്‍. എല്ലാ ദിവസും രാവിലെ നാല് കിലോ മീറ്റര്‍ നടത്തം, ആഴ്ചയില്‍ ആറ് ദിവസവും ക്രിക്കറ്റ് പരിശീലനം, തുടങ്ങി വര്‍ഷങ്ങളായി മുടങ്ങാത്ത ശീലങ്ങളാണ് അദേഹത്തിന്‍റെ ഫിറ്റ്നസിന് പിന്നില്‍. പഠിക്കാന്‍ വരുന്ന കുട്ടികളാണ് തന്‍റെ ഊര്‍ജമെന്ന് പി. ബാലചന്ദ്രന്‍. ചെറിയ കുട്ടികളെ മുതല്‍ മുതിര്‍ന്നവരെ വരെ ഇപ്പോഴും പരിശീലിപ്പിക്കുന്നു.
നീണ്ട 16 വര്‍ഷക്കാലം കേരള ക്രിക്കറ്റ് ടീം പരിശീലകനായിരുന്നു ബാലചന്ദ്രന്‍. രഞ്ചി ട്രോഫിയിലെ അനുഭവം ഉള്‍പ്പടെ മുന്നോട്ട് നീങ്ങാന്‍ കരുത്തേകി. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബും സുഹൃത്തുക്കളും ശിഷ്യരും ചേര്‍ന്ന് സപ്തതി ദിനം ആഘോഷമാക്കി.
സഹപ്രവര്‍ത്തകര്‍ എല്ലാവരും ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് സപ്തതി ആഘോഷ വേളയില്‍ ബാലചന്ദ്രന് സമ്മാനമായി നല്‍കി. ആഴ്ച്ചയില്‍ മൂന്ന് ദിവസം കൊച്ചിലിയും മൂന്ന് ദിവസം തൃശൂരുമാണ് അദേഹം പരിശീലനം നല്‍കുന്നത്.