ഓടുന്ന ബസില്‍ നിന്ന് പുറത്തേക്ക് വീഴാന്‍ തുടങ്ങിയ യാത്രക്കാരനെ രക്ഷിച്ച സ്വകാര്യബസ് കണ്ടക്ടർക്ക് മോട്ടര്‍വാഹന ഉദ്യോഗസ്ഥരുടെ ആദരം. കൊല്ലം ഭരണിക്കാവിലാണ് കണ്ടക്ടര്‍ ബിജിത്ത് ലാലിനെ ഉദ്യോഗസ്ഥര്‍ ആദരിച്ചത്. ഇതിനിടെ യാത്രക്കാരിയുടെ നഷ്ടപ്പെട്ട പഴ്സ് കണ്ടെത്തി നല്‍കിയും ബസ് ജീവനക്കാര്‍ മാതൃകയായി.
യാത്രക്കാരനെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയ കണ്ടക്ടര്‍ ബിജിത്ത് ലാലിനെ മോട്ടര്‍വാഹനവകുപ്പ് കുന്നത്തൂര്‍ എന്‍ഫോഴ്സമെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് ആദരിച്ചത്. യാത്രക്കാരന്‍ ബസിനുളളില്‍ നിന്ന് ഡോറിന്റെ ലിവറിലേക്ക് വീണപ്പോള്‍ ഡോര്‍ തുറന്നുപോവുകയായിരുന്നു. ഇൗ സമയത്താണ് ബിജിത്ത് ലാല്‍ യാത്രക്കാരനെ ഒറ്റക്കൈകൊണ്ട് പിടിച്ചു കയറ്റിയത്.
ഇതിനിടെ ബിജിത്ത് ലാല്‍ ഉള്‍പ്പെടെ സുനില്‍ ബസിലെ ജീവനക്കാര്‍ മറ്റൊരു നന്മയും ചെയ്തു. കഴിഞ്ഞദിവസം ബസില്‍ നിന്ന് ലഭിച്ച പഴ്സ് യഥാര്‍ഥ അവകാശിയെ കണ്ടെത്തി തിരികെ നല്‍കിയും മാതൃകയായി. പണവും എടിഎം കാര്‍ഡ് ഉള്‍പ്പെടെ പഴ്സിലുണ്ടായിരുന്നു.ബിജിത്ത് ലാലിലൂടെ സുനില്‍ബസ് സമൂഹമാധ്യമങ്ങളില്‍ താരമാണ്