ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ച കളിപ്പാട്ട ചിത്രമാണ് ഇപ്പോള്‍ വൈറല്‍. മന്ത്രിയുടെ ഓഫിസില്‍ ചെറിയ കാറിന്‍റെ മോഡലിലുള്ള കളിപ്പാട്ടവും അത് റിപ്പയര്‍ ചെയ്യുന്ന ചിത്രവുമാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്.

നേരത്തെ മന്ത്രിയുടെ വീട്ടിലെ കളിപ്പാട്ട ശേഖരണം സോഷ്യല്‍ മിഡിയയില്‍ ഹിറ്റായിരുന്നു. കേരള സ്റ്റേറ്റ് നമ്പര്‍ 7 എന്ന് എഴുതിയിരിക്കുന്ന കളിപാട്ട കാറാണ് മന്ത്രിയുടെ മേശപ്പുറത്ത് വച്ചിരുക്കുന്നത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ മന്ത്രിയെ വിമര്‍ശിച്ചും അനുകൂലിച്ചും കമന്‍റുകളുണ്ട്.