conductor

TOPICS COVERED

ബസിൽ നിന്ന് തെറിച്ചു വീഴാൻ തുടങ്ങിയ യാത്രക്കാരനെ ഒറ്റക്കൈകൊണ്ട് രക്ഷപ്പെടുത്തിയ കണ്ടക്ടർ ബിലുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. പന്തളം– ചവറ റൂട്ടിലോടുന്ന ബസില്‍ കാരാളിമുക്കില്‍വച്ചാണ് ബിലു ഇന്നലെ തെറിച്ചു പോയ യാത്രക്കാരനെ രക്ഷപെടുത്തിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരടക്കം ബിലുവിനെ  അഭിനന്ദിച്ചു. യാത്രക്കാരനെ അപകടത്തില്‍ നിന്ന് രക്ഷിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ബിലു മനോരമ ന്യൂസിനോട് പറഞ്ഞു. 

 
ENGLISH SUMMARY:

In Kollam, a young passenger had a narrow escape when they fell from a moving bus. The quick actions of the bus conductor proved to be life-saving