പതിനെട്ടാം ലോക്സഭയില്‍ ആദ്യമായി പേര് രജസ്റ്റര്‍ ചെയ്തത് മലയാളിയായ പുതിയ പാര്‍ലമെന്റഗം. കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രനാണ് പുതിയ ലോക്സഭയില്‍ പേര് രജിസറ്റര്‍ ചെയത് ഐഡികാര്‍ഡ് സ്വന്തമാക്കിയത്. ഓണ്‍ലൈന്‍ സംവിധാനം വഴിയുള്ള പുതിയ രീതി കൊള്ളാമെന്ന് എന്‍ കെ പ്രേമചന്ദ്രന്
കൊല്ലത്ത് മുകേഷിനെ 1, 50, 302 വോട്ടിന് പരാജയപ്പെടുത്തി തൊട്ടടുത്ത ദിവസമാണ് എന്‍ കെ പ്രേമചന്ദ്രന് ഡല്‍ഹിലെത്തിയത്. ഇന്ത്യ മുന്നണി യോഗത്തിനെത്തിയ പ്രേമചന്ദ്രന് ആദ്യം പോയത് പാര്‍ലമെന്റിലേക്ക്. പുതിയ ഓണ്‍ലൈന്‍ സംവിധാനം വഴിയുള്ള രജ്സ്ട്രേഷന് പൂര്‍ത്തിയാക്കി ഐഡികാര്‍ഡും സ്വന്തമാക്കി . ഇന്നലെ വോട്ടെണ്ണല്‍ നടപടികള്‍ പുരോഗമിക്കുമ്പോഴാണ് പുതിയ എംപിമാര്‍ രജ്സ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ സംവിധാനം തുറന്നത്.
ലോക്സഭയില്‍ സജീവമായി പങ്കാളികളായി എന്നും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള പ്രേമചന്ദ്രന് അഞ്ചാം തവണ പാര്‍ലമെന്റ് അംഗമാവുന്നത് ഒന്നും ആദ്യ രജിസ്റ്റര്‍ ചെയ്യാന്‍ തടസമായില്ല. ഡല്‍ഹിയിലെത്തിയ എന്‍കെ പ്രേമചന്ദ്രന് അഭിനന്ദനവുമായി നിരവധി പേരാണ് എത്തുന്നത്