കോട്ടയം CMS കോളജിന്‍റെ സാരഥ്യം ഏറ്റെടുത്ത് വനിതാ അധ്യാപിക. 207 വർഷത്തെ ചരിത്രമുള്ള കലാലയത്തെ ഇനി നയിക്കുക മാവേലിക്കര സ്വദേശിനിയായ അഞ്ജു ശോശൻ ജോർജ് ആയിരിക്കും... ഇന്നലെയാണ് പ്രിൻസിപ്പൽ ഇൻ ചാർജായി അഞ്ജു ചുമതലയേറ്റത്.
ഏറെ പ്രശസ്തമായ സിഎംഎസ് കോളജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ കഴിഞ്ഞ 2006 മുതൽ അഞ്ജു ശോശൻ ജോർജ് വിദ്യാർത്ഥികളുടെ പ്രിയങ്കരിയാണ്... ഇംഗ്ലീഷ് സാഹിത്യ വിഭാഗത്തിൽ പഠിച്ചിറങ്ങിപ്പോയ കുട്ടികൾക്കൊന്നും മറക്കാനാകില്ല ഈ അധ്യാപികയെ... പ്രഫസർ അഞ്ജു ശോശൻ ജോർജിന് തിരിച്ചും
ഉത്തരവാദിത്വങ്ങളിലേക്ക് എത്തുന്ന സ്ത്രീകളുടെ കാഴ്ചപ്പാട് സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് പ്രഫ അഞ്ജു പറയുന്നു..കേരളത്തിന്റെ യുവത്വം പഠനത്തിനായി വിദേശത്തേക്ക് ചേക്കേറുമ്പോൾ യുവത്വത്തെ ഇവിടെ പിടിച്ചുനിർത്താനായി എന്തൊക്കെ ചെയ്യണം.. പ്രൊഫസർ അഞ്ജുവിന് കൃത്യമായ മറുപടി ഉണ്ട്
മഡ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിരുദവും സ്റ്റെല്ലാ മാരിസിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ പ്രഫ അഞ്ജു മധുരൈ കാമരാജ് സർവ്വകലാശാലയിൽ നിന്ന് എംഫിലും കേരള സർവകലാശാലയിൽ നിന്ന് പി എച്ച് ഡി യും നേടിയിട്ടുണ്ട്..