ശരീരത്തിന്‍റെ പിന്‍ഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 960 ഗ്രാം സ്വർണമാണ് എയർ ഹോസ്റ്റസായ സുരഭിയില്‍ നിന്ന് പിടികൂടിയത്. മസ്‌കത്തില്‍ നിന്ന് കണ്ണൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ കാബിൻ ക്രൂ അംഗമാണ് അറസ്റ്റിലായ സുരഭി. കൊല്‍ക്കത്ത സ്വദേശിയായ ഇവര്‍ മിശ്രിത രൂപത്തിൽ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെയാന്ന് കഴിഞ്ഞ ചൊവ്വാഴ്ച്ച റവന്യു ഇൻ്റലിജൻസിന്റെ പിടിയിലായത്. ഇതിനു മുമ്പും സുരഭി സ്വർണം കടത്തിയിട്ടുണ്ടോയെന്ന് സംശയമുണ്ട്. കേരളത്തിലെ സ്വർണ കടത്തു സംഘങ്ങളുമായി സുരഭിക്ക് ബന്ധമുണ്ടോയെന്നും ഡി ആർ ഐ പരിശോധിക്കുന്നു. 4 കാപ്സ്യൂളുകളാണു ശരീരത്തിന്റെ പിൻഭാഗത്ത് ഒളിപ്പിച്ചതെന്നു ഡിആർഐ അറിയിച്ചു.
സ്വർണക്കടത്തില്‍ ഇവർക്ക് മറ്റു ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരഭിയെ കണ്ണൂർ വനിത ജയിലിലേക്ക് മാറ്റി.