blind-short-film

ക്യാമറയെ കണ്ണുകളാക്കി തന്‍റെ ഉള്‍ക്കാഴ്ചകളെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് അരുണ്‍ ബോസ്. ജന്മനാ കാഴ്ചപരിമിതനായ അരുണ്‍ ബോസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ദി പ്രോമിസിന്‍റെ റിവ്യൂ പ്രദര്‍ശനം തിരുവനന്തപുരം ലയോള ക്ലബ്ബില്‍ നടന്നു. 

തന്‍റെ ഉള്‍ക്കാഴ്ചയുടെ ലോകത്തെേക്ക് പ്രേക്ഷകരെ കൊണ്ടുപോവുകയാണ് കാഴ്ച പരിമിതനായ അരുണ്‍ ബോസ് ഹ്രസ്വ ചിത്രമായ 'ദി പ്രോമിസിലൂടെ . കാഴ്ചാപരിമിതനായ കെ ശ്രീകുമാറാണ് ആണ് സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീകാര്യത്തെ ലയോള ക്ലബ്ബില്‍ നടന്ന റിവ്യൂ പ്രദര്‍ശനത്തില്‍ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും പങ്കെടുത്തു. 

 

ഇഥര്‍ ഇന്ത്യ എന്ന സന്നദ്ധ സംഘടന ഹാന്‍ഡ്സ് ഫൗണ്ടേഷന്‍റെ പിന്തുണയോട് കൂടിയാണ് ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഈവര്‍ഷത്തെ കേരള ഇന്‍റര്‍നാഷണല്‍ ഡോക്യുമെന്‍ററി ആന്‍ഡ് ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലിനും സമര്‍പ്പിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

A short film directed by Arun Bose, who is visually impaired, was screened