അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ നിതിന്റെ മരണത്തില്‍ ഒളിവില്‍പ്പോയ ഡോ. റാം, തങ്ങളുടെ മുന്നില്‍ വെച്ചും മക്കളെ അധിക്ഷേപിക്കാറുണ്ടെന്ന് രക്ഷിതാക്കള്‍. സ്റ്റാഫ് റൂമില്‍ വെച്ച് മകളെ വേയ്സ്റ്റെന്ന് വിളിച്ചെന്നും ഇത് മറ്റ് അധ്യാപകര്‍ കേട്ടുനിന്നെന്നും രക്ഷിതാവായ ഷാജി പറഞ്ഞു. മറ്റ് അധ്യാപകരെകൊണ്ട് ചീത്ത വിളിപ്പിച്ചെന്നും ഷാജി പറയുന്നു.